സഹൃദയ തെറാപ്പി സെന്റർ പ്രവർത്തനമാരംഭിച്ചു
1245394
Saturday, December 3, 2022 10:59 PM IST
ചേര്‍ത്തല: സമൂഹത്തിലെ വേദനിക്കുന്നവർക്കും പിന്തള്ളപ്പെടുന്നവർക്കും കരുതലോടെ ആവശ്യമായ സേവനം എത്തിച്ചു നൽകാൻ സമൂഹത്തിന് കടമയുണ്ടെന്ന സന്ദേശമാണ് ഭിന്നശേഷി ദിനം ഓർമപ്പെടുത്തുന്നതെന്ന് അഡ്വ.എ.എം ആരിഫ് എംപി. എറണാകുളം - അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തില്‍ അന്തർദേശീയ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചേർത്തല - വൈക്കം മേഖലാതല ഭിന്നശേഷി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചേർത്തല മേഖലാ ഓഫീസിൽ നടന്ന യോഗത്തിൽ അതിരൂപത വികാരി ജനറാൾ ഫാ. വർഗീസ് പൊട്ടയ്ക്കൽ അധ്യക്ഷനായിരുന്നു. തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം സിനിമാതാരം സിജോയ് വർഗീസ് നിർവഹിച്ചു. മുട്ടം ഫൊറോന വികാരി റവ.ഡോ.ആന്റോ ചേരാംതുരുത്തി അനുഗ്രഹ പ്രഭാഷണവും നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഭിന്നശേഷിദിന സന്ദേശവും നൽകി.
നഗരസഭാ കൗൺസിലർ എസ്.സനീഷ്, സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.സിബിൻ മനയമ്പിള്ളി എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷിക്കാർക്ക് സൗജന്യമായി തെറാപ്പി സേവനം സഹൃദയ തെറാപ്പി സെന്റ റിൽ ലഭ്യമാകുമെന്ന് സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.