ജില്ലാ എ ഡിവിഷൻ ക്രിക്കറ്റ് ലീഗ്
1262201
Wednesday, January 25, 2023 10:40 PM IST
ആലപ്പുഴ: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ എസ്ഡി കോളജിൽ സംഘടിപ്പിക്കുന്ന ജില്ലാ എ ഡിവിഷൻ ലീഗിലെ ഇന്നത്തെ മത്സരത്തിൽ ലെക്കേഴ്സ് ക്രിക്കറ്റ് ക്ലബ് ഓൾഡ് ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റിംഗിനു ഇറങ്ങിയ ഓൾഡ് ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ് 33.5 ഓവറിൽ 94 റൺസിന് ഓൾ ഔട്ടായി. ലെക്കേഴ്സ് ക്രിക്കറ്റ് ക്ലബിനുവേണ്ടി ആദിത്യ വിനോദ് 8 .5 ഓവറിൽ 18 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ലെക്കേഴ്സ് ക്രിക്കറ്റ് ക്ലബ് 15 .4 ഓവറിൽ ലക്ഷ്യം നേടി.
വയോജന ഗ്രാമസഭ
മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ 2023-2024 പതിനാലാം പഞ്ചവത്സര പദ്ധതിയോടനുബന്ധിച്ച് വയോജന ഗ്രാമസഭ നടത്തി. ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രവികുമാർ കോമൻഡറേത്ത് അധ്യക്ഷത വഹിച്ചു. പുഷ്പ ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഡ്രൈവർ പ്രായോഗിക പരീക്ഷ 27 മുതല്‍
ആലപ്പുഴ: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ഡിവി), പ്രായോഗിക പരീക്ഷ 27,28,30,31 തീയതികളില്‍ ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടില്‍ രാവിലെ ആറുമുതല്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ തിരിച്ചറിയല്‍ കാര്‍ഡ്, അഡ്മിഷന് ടിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, പര്ട്ടിക്കുലേഴ്സ് എന്നിവ സഹിതം എത്തണം.