പൂ​ങ്കാ​വ് പ​ള്ളി​യി​ല്‍ തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്കം
Friday, January 27, 2023 10:36 PM IST
ആ​ല​പ്പു​ഴ: പൂ​ങ്കാ​വ് പ​ള്ളി​യി​ല്‍ വിശുദ്ധ ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്കം. ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​പ്ര​സു​ദേന്തി ​സ്വീ​ക​ര​ണം. 7.30ന് ​കൊ​ടി​യേ​റ്റ് വി​കാ​രി റ​വ.ഡോ. ​ജോ​സി ക​ണ്ട​നാ​ട്ടു​ത​റ നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന ദി​വ്യ​ബ​ലി മു​ഖ്യ​കാ​ര്‍​മി​ക​ന്‍ ഫാ. ​ലോ​റ​ന്‍​സ് പൊ​ള്ള​യി​ല്‍. വ​ച​ന​സ​ന്ദേ​ശം-ഫാ. ​ജോ​ണ്‍​സ​ണ്‍ തൗ​ണ്ട​യി​ല്‍. 2024-ലെ ​പ്ര​സു​ദേ​ന്തി​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കും.
പ്ര​ധാ​ന​തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 5.30നും ​ഏ​ഴി​നും 8.30നും ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 3.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന. മു​ഖ്യ​കാ​ര്‍​മി​ക​ന്‍ ഫാ. ​ലൂ​ക്ക് പു​ത്ത​ന്‍​പ​റ​മ്പി​ല്‍. തു​ട​ര്‍​ന്ന് വിശുദ്ധ ​മ​രി​യ​ഗൊ​രേ​ത്തി പ​ള്ളി വി​കാ​രി ഫാ. ​ബെ​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍ ക​ണ്ട​നാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദ​ക്ഷി​ണം. ചെ​ട്ടി​കാ​ട് ക​ട​പ്പു​റ​ത്ത് എ​ത്തി​യ​ശേ​ഷം ക​ട​ല്‍ വെ​ഞ്ച​രി​പ്പ്. തു​ട​ര്‍​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ. ​ജോ​ഷി ത​ളി​യ​ശേ​രി. പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ല്‍ എ​ത്തി​യ ശേ​ഷം 2024ലെ ​പ്ര​സു​ദേ​ന്തി​മാ​രെ വാ​ഴി​ക്ക​ല്‍. വിശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം, കൊ​ടി​യി​റ​ക്ക്.