നാ​ല്‍​പ്പ​ത്തി​യാ​റു വ​ര്‍​ഷ​ങ്ങ​ള്‍​ക്കുശേ​ഷം അ​വ​ര്‍ വീ​ണ്ടും ഒ​ത്തു​കൂ​ടി
Tuesday, February 7, 2023 11:12 PM IST
എ​ട​ത്വ: നാ​ല്‍​പ്പ​ത്തി​യാ​റു വ​ര്‍​ഷ​ങ്ങ​ള്‍​ക്കുശേ​ഷം അ​വ​ര്‍ സ്‌​കൂ​ള്‍ മു​റ്റ​ത്ത് ഒ​ത്തു​കൂ​ടി. മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​കൂ​ളി​ല്‍നി​ന്നും 1977ല്‍ ​പ​ഠി​ച്ചി​റ​ങ്ങി​യ എ​സ്എ​സ്എ​ല്‍​സി ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥിക​ളാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്കുശേ​ഷം ഒ​ത്തു​കൂ​ടി​യ​ത്. ഇ​ന്ത്യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും വി​ദേ​ശ​ത്തു​മാ​യിജോ​ലി​ചെ​യ്യു​ന്ന​വ​രും നാ​ട്ടി​ലു​മു​ള്ള പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി, വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ എ​ഴു​പ​തു പേ​രാ​ണ് സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി മു​ട്ടാ​റി​ലേ​ക്ക് എ​ത്തി​യ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യക​ളി​ലൂ​ടെ ഏ​റെ നാ​ള​ത്തെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് പ​ല​രേ​യും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ച​തെ​ന്നും സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. സ​ഹ​പാ​ഠി​ക​ളു​ടെ സം​ഗ​മം വ​ന്‍ ആ​ഘോ​ഷ​മാ​യി മാ​റി. വ​ര്‍​ഷ​ങ്ങ​ള്‍​ക്കുശേ​ഷം ക​ണ്ടുമു​ട്ടി​യ ഇ​വ​ര്‍ പ​ഴ​യ​കാ​ല ഓ​ര്‍​മക​ള്‍ പു​തു​ക്കി വീ​ണ്ടും സൗ​ഹൃ​ദ​ങ്ങ​ള്‍ ഉ​റ​പ്പി​ച്ചാ​ണ് സ്‌​കൂ​ളി​നോ​ടു വീ​ണ്ടും വി​ട​പ​റ​ഞ്ഞു മ​ട​ങ്ങി​യ​ത്. വേ​ര്‍​പെ​ട്ടു​പോ​യ പ​തി​നൊ​ന്നു പേ​രെ യോ​ഗ​ത്തി​ല്‍ അ​നു​സ്മ​രി​ക്കു​ക​യും പ​ഠി​പ്പി​ച്ച നാ​ല് അ​ധ്യാ​പ​ക​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.