ആധാര്‍ ബന്ധിപ്പിക്കല്‍ 10ന് മുമ്പ് പൂര്‍ത്തിയാക്കണം
1266014
Wednesday, February 8, 2023 10:21 PM IST
ആലപ്പുഴ: പിഎം കിസാന്‍ 13-ാം ഗഡു സഹായം ലഭിക്കുന്നതിന് ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിഎം കിസാന്‍ പോര്‍ട്ടലിലൂടെ 10ന് മുന്‍പ് നല്‍കണമെന്ന് ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. നടപടികള്‍ പൂര്‍ത്തീകരിക്കാത്ത ഗുണോതാക്കള്ക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പിഎം കിസാന്‍ ആനുകൂല്യം പൂര്‍ത്തീകരിക്കാവുന്നതാണ്.
പഠനം പരിപോഷണ
പരിപാടി ഉദ്ഘാടനം
അമ്പലപ്പുഴ: തകഴി ചിറയകം ഗവ. യുപി സ്കൂളിൽ എൻഹാൻസിംഗ് ലേണിംഗ് ആമ്പിയൻസ് ഉദ്ഘാടനം തകഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബികാ ഷിബുവും സുരീലി ഹിന്ദി ഉത്സവ് 2023 ന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയചന്ദ്രൻ കലാങ്കേരിയും നിർവഹിച്ചു. പഠനകളരിയിൽ പ്രശസ്ത തുള്ളൽ കലാകാരൻ ആദർശ് തകഴി, നൃത്താധ്യാപകൻ അമ്പാടി ശങ്കർ എന്നിവർ ക്ലാസെടുത്തു. എസ്എംസി ചെയർമാൻ ശ്രീജയന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ബെൻസൺ മുഖ്യ പ്രഭാഷണം നടത്തി. മുരുകൻ കാട്ടാക്കടയുടെ കവിതയുടെ ദൃശ്യാവിഷ്കാരം നടന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.