ഉളവയ്പ് കരീത്തറ പാടത്ത് നൂറുമേനി വിളവ്
1266016
Wednesday, February 8, 2023 10:22 PM IST
പൂച്ചാക്കൽ: സംഘത്തിന്റെ കൂട്ടായ്മയിൽ നെൽകൃഷിക്ക് നൂറുമേനി വിളവ്. തൈക്കാട്ടുശേരി പഞ്ചായത്ത് ഉളവയ്പ് കരീത്തറ പാടശേഖരത്തിലാണ് നെൽകൃഷിക്ക് നൂറുമേനി വിളവ് ലഭിച്ചത്. തൈക്കാട്ടുശേരി പഞ്ചായത്തിന്റെ നെല്ലറയാണ് ഉളവയ്പിലെ പാടശേഖരങ്ങൾ. ഉമ നെൽവിത്താണ് ഇവിടെ കൃഷിക്കായി ഉപയോഗിച്ചത്.
പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെയാണ് ഏക്കർകണക്കിന് പാടശേഖരത്ത് കൃഷിയിറക്കിറയത്. പ്രതികൂല കാലാവസ്ഥ തരണം ചെയ്താണ് കൃഷി നടത്തിയത്. കൊയ്ത്ത് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ നിർവഹിച്ചു. പഞ്ചായത്തംഗം അംബികാ ശശിധരൻ അധ്യക്ഷത വഹിച്ചു. രാജുമോൻ, ജോസഫ് പൊന്നാക്കേരി, ടി.കെ. സോമൻ, അനീഷ് അഗസ്റ്റിൻ, ജോളി ജോസഫ്, ടി.കെ. സേവ്യർ എന്നിവർ പ്രസംഗിച്ചു.