മാവേലിക്കര: കൊല്ലം രൂപത കെസിവൈഎമ്മിന് വനിതാ നേതൃത്വം. കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് സമ്മേളനമാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്. കൊല്ലം രൂപത മെത്രാൻ ഡോ. പോൾ ആന്റ ണി മുല്ലശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിവൈഎം പ്രസിഡന്റായി മാവേലിക്കര ഫൊറേനയിലെ മാന്നാർ പാവുക്കര യൂണിറ്റിലെ മരിയ ഷെറിൻ ജോസിനെയും ജനറൽ സെക്രട്ടറിയായി കൊട്ടിയം ഫൊറോനയിലെ പുല്ലിച്ചിറ യൂണിറ്റിലെ എലിസബത്ത് സണ്ണിയെയും ട്രഷററായി അപ്ലോണിയ ഫ്രാൻസിസിനെയും തെരഞ്ഞെടുത്തു.
സമ്മേളനത്തിന് രൂപത കെസിവൈഎം വൈസ് പ്രസിഡന്റ് മാനുവൽ ആന്റണി അധ്യക്ഷത വഹിച്ചു. രൂപത കെസിവൈഎം ഡയറക്ടർ ഫാ. ബിന്നി മാനുവൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അമൽരാജ്, ജനറൽ സെക്രട്ടറി നിധിൻ എഡ്വേർഡ്, എഡ്വേർഡ് രാജു, മറ്റു രൂപത ഭാരവാഹികളായ മരിയ, എലിസബത്ത്, ബ്രൂട്ടസ്, അമൽ, അലക്സ്, ജിജിമോൾ, പ്രബുൽ, ആഷ്ലിൻ, ഷീനു, സിസ്റ്റർ മേരി രജനി, നീതു എം. മാത്യൂസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിച്ചു.