കാ​ർ​ഷി​കമേ​ഖ​ല​യ്ക്ക് ഊ​ന്ന​ലു​മാ​യി ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ ബ​ജ​റ്റ്
Saturday, March 25, 2023 10:49 PM IST
ഹ​രി​പ്പാ​ട്: ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, കു​ടി​വെ​ള്ളം, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, ശു​ചി​ത്വം, കാ​ർ​ഷി​കം എ​ന്നീ മേ​ഖ​ല​ക​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കി ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ 2023 - 24 വ​ർ​ഷ​ത്തെ ബ​ജ​റ്റ് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ജാ​കു​മാ​രി അ​വ​ത​രി​പ്പി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​എം. രാ​ജു അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി. ആ​രോ​ഗ്യ മേ​ഖ​ല 2 കോ​ടി 40 ല​ക്ഷം, പാ​ർ​പ്പി​ട നി​ർ​മാ​ണം 2 കോ​ടി 24 ല​ക്ഷം, കാ​ർ​ഷി​ക മേ​ഖ​ല 41 ല​ക്ഷം, വ​നി​താ ശി​ശു വി​ക​സ​നം 1 കോ​ടി 19 ല​ക്ഷം, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല 1 കോ​ടി 77 ല​ക്ഷം തു​ട​ങ്ങി 48;60,99,080 രൂ​പ വ​ര​വും 47,61,85,700 രൂ​പ ചെ​ല​വും 9913380 മി​ച്ച​വും വ​രു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.