ഗുഡ്സ് വാഹന പണിമുടക്ക് ഇന്ന്
1281629
Monday, March 27, 2023 11:54 PM IST
ആലപ്പുഴ: ചരക്ക് വാഹന തൊഴിലാളികൾക്കെതിരേയുള്ള ഉദ്യോഗസ്ഥരുടെ തെറ്റായ നയങ്ങൾക്കെതിരെ ഗുഡ്സ് ട്രാൻസ്പോർട്ട് മേഖലയിലെ തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. എഫ്സിഐ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമാണ് പണിമുടക്കുന്നത്. ജില്ലയിൽ പണിമുടക്കുന്ന തൊഴിലാളികൾ രാവിലെ 9.30ന് ഇഎംഎസ് സ്റ്റേഡിയത്തിന് മുന്നിൽ കേന്ദ്രീകരിച്ച് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. സിഐടിയു സംസ്ഥാന സെക്രട്ടറി സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. ഐഎന്ടിയുസി ജില്ലാ പ്രസിഡന്റ് ജി. ബൈജു അധ്യക്ഷതവഹിക്കും. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ പ്രസംഗിക്കും.