വെപ്പുവള്ളം നീരണിഞ്ഞു
1282106
Wednesday, March 29, 2023 10:29 PM IST
മാന്നാർ: പരുമലയിൽ പുതിയതായി നിർമിച്ച കടവിൽ സെന്റ് ജോർജ് വെപ്പ് എ ഗ്രേഡ് വള്ളം നീരണിഞ്ഞു. നീരണിയൽ ചടങ്ങ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത വെപ്പുവള്ളത്തിന്റെ കൂദാശ കർമം നടത്തി.
എൻ. ഷൈലാജ്, മാന്നാർ അബ്ദുൾ ലത്തീഫ്, ശില്പി ഉമാ മഹേശ്വരൻ, ഡോ.കെ.സി. ചാക്കോ കടവിൽ, ഫാ.തോമസ് പുരയ്ക്കൽ നിരണം, റോബിൻ വർഗീസ് കടവിൽ എന്നിവർ പ്രസംഗിച്ചു. ഡോ.കെ.സി. ചാക്കോ കടവിൽ, ഡോ. അമിത് ജോർജ് ജേക്കബ് കടവിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള വള്ളത്തിന്റെ നിർമാണം ആറുമാസം മുൻപാണ് ആരംഭിച്ചത്. കോഴിമുക്ക് ഉമാ മഹേശ്വരൻ ആചാരിയുടെ നേതൃത്വത്തിൽ 15 ഓളം തൊഴിലാളികളാണ് വള്ളം നിർമിച്ചത്. 85 അടി നീളവും 53 ഇഞ്ച് വീതിയുമുള്ള വള്ളത്തിന്റെ അമരത്തിന് ഒൻപത് അടി ഉയരമുണ്ട്. 55 തുഴച്ചിൽക്കാർക്ക് കയറാനാകും.