തി​രു​വി​താം​കൂ​ർ ലേ​ബ​ർ അ​സോ​സി​യേ​ഷ​ന്‍റെ 101-ാം വാ​ർ​ഷി​കം ആചരിച്ചു
Saturday, April 1, 2023 10:53 PM IST
ആ​ല​പ്പു​ഴ: വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് പി​ന്തു​ണ അ​ർ​പ്പി​ച്ചു കൊ​ണ്ടും ടി.​കെ. മാ​ധ​വ​നെ​യും കെ.​പി. കേ​ശ​വ​മേ​നോ​നെ​യും അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചും വാ​ട​പ്പു​റം ബാ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ക്ക​ത്തേ​ക്ക് ന​ട​ത്തി​യ പ​ദ​യാ​ത്ര​യു​ടെ യും ​ബാ​വ വൈ​ക്ക​ത്ത് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​തി​ന്‍റെ​യും നൂ​റാം വാ​ർ​ഷി​കം വാ​ട​പ്പു​റം ബാ​വ ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. വാ​ട​പ്പു​റം ബാ​വ​യു​ടെ നേ​തൃ​ത്ത​ത്തി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട തി​രു​വി​താം​കൂ​ർ ലേ​ബ​ർ അ​സോ​സി​യേ​ഷ​ന്‍റെ നൂ​റ്റി ഒ​ന്നാം വാ​ർ​ഷി​ക​വും ഇ​തോ​ടൊ​പ്പം ന​ട​ത്തി.
വാ​ട​പ്പു​റം ബാ​വ​യു​ടെ ചി​ത്ര​ത്തി​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​യാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വാ​ട​പ്പു​റം ബാ​വ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്റ് സ ​ജീ​വ് ജ​നാ​ർ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി ര​മേ​ശ് വാ​ട​പ്പു​റം അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ക്സ​ൺ ആ​റാ​ട്ടു​കു​ളം, എ​സ്.​എ​ൻ. മോ​ഹ​ൻ രാ​ജ്, ടി.​സി. ജ​യ​ന്ത്, ടി.​ഡി.​വി​ന​യ​ച​ന്ദ്ര​ൻ, സ​ജീ​വ് സാ​ൻ​ഡേ​ഴ​സ​ൺ, പി.​വി. ശ്രീ​ല​ത, പി.​ജി. പ്ര​സാ​ദ്, ലാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.