ലോക പരിസ്ഥിതി ദിനം ആചരിച്ചു
1300573
Tuesday, June 6, 2023 10:41 PM IST
എടത്വ: മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ലോക പരിസ്ഥിതി ദിനം പരിസ്ഥിതി ക്ലബ്, നാഷണല്‍ സര്‍വീസ് സ്കീം, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, വ്യവസായ സംരംഭകത്വ വികസന ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ ആചരിച്ചു. പരിസ്ഥിതി ക്ലബ് സംഘടിപ്പിച്ച പ്ലാസ്റ്റിക് പേനകള്‍ ഉപേക്ഷിച്ച് മഷി പേനകളുടെ ഉപയോഗത്തിനു തുടക്കം കുറിക്കുന്ന പെന്‍ ഡ്രൈവ് പദ്ധതി ഡോ. ജെ.ജി റേ
ഉദ്ഘാടനം ചെയ്തു.
നാഷണല്‍ സര്‍വീസ് സ്കീം അംഗങ്ങള്‍, മാവിന്‍തൈ വിതരണത്തോടൊപ്പം മാമ്പഴം ശേഖരിച്ച് ജ്യൂസ് ആക്കി അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വിതരണം ചെയ്തു. മാനേജര്‍ ഫാ. സിറില്‍ ചേപ്പില വൃക്ഷത്തൈ നട്ടു. പ്രിന്‍സിപ്പല്‍ ഈശോ തോമസ്, വൈസ് പ്രിന്‍സിപ്പല്‍ സീനിയാ മാത്യു, പിടിഎ പ്രസിഡന്റ് സി. സിബിച്ചന്, അധ്യാപകരായ ജോസഫ് വര്‍ഗീസ്, ബിന്‍സു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
എടത്വ: സെന്റ് അലോഷ്യസ് കോളജില്‍ പരിസ്ഥിതി ദിനാചരണം നടത്തി. നാഷണല്‍ സര്‍വീസ് സ്കീം, ഭൂമിത്രസേന, എന്‍സിസി ആര്‍മി, നേവി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എടത്വ സെന്റ് അലോഷ്യസ് കോളജില്‍ വിവിധ പരിപാടികളോടുകൂടി പരിസ്ഥിതിദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ജോജി ജോസഫ്, പി.വി. ജറോം, സബ് ലഫ്. പോള്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. എന്‍സിസി ആര്‍മി ഓഫീസര്‍ ലഫ്. ഡോ. ജുബിന്‍ ആന്റണി, നേവി ഓഫീസര്‍ ജസ്റ്റിന് ജെ. തോമസ്, നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസേഴ്സ് മനോജ് സേവ്യര്‍, വി.ആര്.ഇന്ദു എന്നിവര്‍ നേതൃത്വം നല്കി.