ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​രെ​ന്ന് ആ​ർഎ​സ്പി
Wednesday, June 7, 2023 11:03 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ലെ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​മാ​യി അ​ധ​ഃപ​തി​ച്ചി​രി​ക്കു​ന്നുവെന്നും അ​തി​ന്‍റെ അ​വ​സാ​ന​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് യൂ​ണി​റ്റി​ന് 19 പൈ​സ​യു​ടെ ക​റ​ണ്ടു ചാ​ര്‍​ജി​ല്‍ വ​ര്‍​ധ​ന​വി​ലൂ​ടെ കാ​ണാ​ന്‍ ക​ഴി​യു​ന്ന​തെ​ന്ന് ആ​ര്‍​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗ​വും യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​റു​മാ​യ ബി. ​രാ​ജ​ശേ​ഖ​ര​ന്‍. ആ​ര്‍​എ​സ്പി ഹ​രി​പ്പാ​ട് നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​ദ്യു​തി ഭ​വ​ന്‍റെ മു​മ്പി​ല്‍ സം​ഘ​ടി​പ്പി​ച്ച നി​ല്‍​പ്പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ല്‍​പ്പെ​ടു​ത്തി ക്ര​മ​സ​മാ​ധാ​ന ത​ക​ര്‍​ച്ച, സ്ത്രീ​പീ​ഡ​നം, വി​ല വ​ര്‍​ധ​ന​, പോ​ലീ​സ്‌​രാ​ജ്, ഗു​ണ്ടാവി​ള​യാ​ട്ടം തു​ട​ങ്ങി ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും അദ്ദേ ഹം ആ​രോ​പി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ര്‍. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. ഗം​ഗാ​ധ​ര​ന്‍, മോ​ഹ​ന ച​ന്ദ്ര​ന്‍, സു​കു​മാ​ര​ന്‍, മു​ര​ളീ​ധ​ര​ന്‍ പി​ള്ള, ബി​ജു, വാ​ഴാ​ക്കേ​രി ചെ​ല്ല​പ്പ​ന്‍, ജേ​ക്ക​ബ് പ​ത്രോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.