ഗ്രാ​മീ​ണ ക​ലാ​കേ​ന്ദ്രം തു​ട​ങ്ങി
Sunday, September 24, 2023 10:31 PM IST
ചെ​ങ്ങ​ന്നൂ​ർ: സാം​സ്കാ​രി​കവ​കു​പ്പി​ന്‍റെയും വാ​സ്തു​വി​ദ്യ ഗു​രു​കു​ല​ത്തി​ന്‍റെയും സ​ഹാ​യ​ത്തോ​ടെ ആ​രം​ഭി​ച്ച ക​ളി​മ​ൺ ക​ര​കൗ​ശ​ല നി​ർ​മാണ വി​പ​ണ​ന കേ​ന്ദ്ര​മാ​യ മു​ത്താ​ര​മ്മ ഗ്രാ​മീ​ണ ക​ലാ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാം​സ്കാരി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ക​ലാ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാകേ​ന്ദ്രം അ​ധ്യ​ക്ഷ കെ.​എ​സ്. അ​ഞ്ജു അ​ധ്യ​ക്ഷ​യാ​യി.​ തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തം​ഗം സ​ജി വ​ള്ളി​യി​ൽ ആ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി.

ഫോ​ക്‌ലോ​ർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ഒ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, വാ​സ്തു​വി​ദ്യാ ഗു​രു​കു​ലം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പ്രി​യ​ദ​ർ​ശ​ൻ, ക​ളി​മ​ൺ​പാ​ത്ര നി​ർ​മാ​ണ വി​പ​ണ​ന ക്ഷേ​മ വി​ക​സ​ന കോ​ർ​പറേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​ൻ. കു​ട്ട​മ​ണി, തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സ​ജ​ൻ, ക​ലാ​കേ​ന്ദ്രം മാ​ർ​ക്ക​റ്റിം​ഗ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​എ​സ്. ദേ​വ​ദാ​സ്, കെ​എം​എ​സ്എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​കെ. ച​ന്ദ്ര​ൻ, ര​ശ്മി സു​ഭാ​ഷ്, ക​ലാ​കേ​ന്ദ്രം സെ​ക്ര​ട്ട​റി എ​സ് സ​ജി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.