മു​ഹ​മ്മ ക​മ്യൂണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ജ​ന​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ലെ​ന്ന്
Monday, September 25, 2023 9:44 PM IST
മു​ഹ​മ്മ: മു​ഹ​മ്മ പ​ബ്ലിക് ഹെ​ൽ​ത്ത് സെ​ന്‍റ​ർ ക​മ്യൂണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റാ​യി ഉ​യ​ർ​ത്തി​യെ​ങ്കി​ലും ജ​ന​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. പിഎ​ച്ച് സിയാ​യി​രുന്ന​പ്പോ​ൾ ഗൈ​നി​ക്, ചി​ൽ​ഡ്ര​ൻ​സ്, ഓ​ർ​ത്തോ വി​ഭാ​ഗ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​യി​രു​ന്നു. മി​നി ഓ​പ്പ​റേ​ഷ​ൻ തി​യറ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഡി​പ്പാ​ർ​ട്ടു​മെ​ന്‍റുക​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​പ്പോ​ൾ ലാ​ബ്, ഇ​സി​ജി സൗ​ക​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണുള്ളത്. മ​റ്റ് ടെ​സ്റ്റു​ക​ൾ​ക്കും ചി​കി​ത്സക​ൾ​ക്കും പു​റ​ത്തു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്ക​ണം.

ക​മ്യൂണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റാ​യി ഉ​യ​ർ​ത്തു​മ്പോ​ൾ ആ​രോ​ഗ്യ​രം​ഗ​ത്ത് കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, വാ​ഗ്ദാ​ന​ങ്ങ​ൾ ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ക​യായിരുന്നു.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചുമാ​റ്റി​യ​തി​നെത്തു ട​ർ​ന്നു​ണ്ടാ​യ സ്ഥ​ല പ​രി​മി​തി​യാ​ണ് താ​ള​പ്പി​ഴ സൃ​ഷ്ടി​ക്കു​ന്ന​ത്. പ​ഴ​യമ​ന്ദി​ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡി​പ്പാ​ർ​ട്ടു​മെ​ന്‍റുക​ളും ഒപിക​ളും ഇ​പ്പോ​ൾ പ​രി​മി​തി​ക​ളോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

രാ​ത്രികാ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധന ഉ​ണ്ടെ​ങ്കി​ലും ഹൗ​സ് സ​ർ​ജ​ന്‍റെ സേ​വ​നം മാ​ത്ര​മാ​ണ് രോ​ഗി​ക​ൾ​ക്ക് ആ​ശ്ര​യം. പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കുശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സയ്ക്കാ​യി മ​റ്റ് ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

മു​ഹ​മ്മ​യ്ക്കു പു​റ​മേ മ​ണ്ണ​ഞ്ചേ​രി, ക​ഞ്ഞി​ക്കു​ഴി, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളും ഈ ​ആ​തു​രാ​ല​യ​ത്തെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ദേ​ശീ​യപാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെടു​ന്നവ​ർ ഉ​ൾ​പ്പെ​ടെ മു​ഹ​മ്മ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്നു​ണ്ട്.

മു​ഹ​മ്മ - ക​ഞ്ഞി​ക്കു​ഴി റൂ​ട്ടി​ൽ വാ​ഹ​ന യാ​ത്ര സു​ഗ​മ​മാ​ണെ​ങ്കി​ലും മ​റ്റ് റൂ​ട്ടു​ക​ളി​ലൂ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക വ​ള​രെ ശ്ര​മ​ക​ര​മാ​ണ്. ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ നി​ന്ന് തെ​ക്കുഭാ​ഗ​ത്തേക്കു​ള്ള റോ​ഡ് പൂ​ർ​ണമാ​യും ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്. വ​ട​ക്കു​ഭാ​ഗ​ത്ത് നി​ന്നു​ള്ള​വ​ർ​ക്കും ആ​ശു​പ​ത്രി​യി​ൽ സു​ഗ​മ​മാ​യി എ​ത്താ​ൻ ക​ഴി​യി​ല്ല. ​റോ​ഡ് കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.

സിഎ​ച്ച്സിക്ക് സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലെ​ന്ന​തും പ​രി​മി​തി​യാ​ണ്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​നം കാ​ല​പ്പ​ഴ​ക്ക​ത്തെതു​ട​ർ​ന്ന് ഉ​പ​യോ​ഗശൂ​ന്യ​മാ​യി.

സ​ബ് സെ​ന്‍ററി​ലേ​ക്കു​ള്ള ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് ഈ ​വാ​ഹ​ന​മാ​യി​രു​ന്നു ആ​ശ്ര​യം. പു​തി​യ വാ​ഹ​നം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല.