മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1338281
Monday, September 25, 2023 10:47 PM IST
അമ്പലപ്പുഴ: ജോലിക്കിടെ നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളി മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽവീട്ടിൽ വിജയന്റെ മകൻ അജിമോൻ (48) ആണ് മരിച്ചത്.
അഞ്ചാലും കാവിനു പടിഞ്ഞാറ് കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുള്ളവർ ചേർന്ന് അജിമോനെ ഉടൻ കരയിലെത്തിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരിച്ചു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും. അമ്മ: തുളസി. ഭാര്യ: ബിന്ദു. മക്കൾ: അപ്പു, ആദർശ്.