എടത്വ: സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച ഗ്രോട്ടോയുടെ വെഞ്ചരിപ്പ് ഇന്ന് നടക്കും. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിക്കും.
സ്കൂളിലെ അധ്യാപികയായിരുന്ന തങ്കമ്മ മാത്യു നാല്പ്പത്തഞ്ചിലിന്റെയും സെന്റ് അലോഷ്യസ് ഹൈസ്കൂള്‍ അധ്യാപകനായിരുന്ന ജോസഫ് സക്കറിയ മണ്ണാംതുരുത്തിലിന്റെയും സ്മരണാര്‍ഥം കുടുംബാംഗങ്ങള്‍ നിര്‍മിച്ചുനല്‍കിയതാണ് ഗ്രോട്ടോ. തുടര്‍ന്ന് നടക്കുന്ന സമ്മേളനം മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ വീട്ടില്‍ ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് ലീന തോമസ് അധ്യക്ഷത വഹിക്കുമെന്ന് കണ്‍വീനര്‍ പ്യാരി പി. ജോസ് അറിയിച്ചു.