മാന്നാർ: ജനവാസ മേഖലയിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കുറ്റിയിൽമുക്ക്-മിൽമ റോഡ് കലതയിൽ കലുങ്കിന് തെക്കു വശത്തുള്ള ജനവാസമേഖലയിൽ നിന്നുമാണ് അഞ്ചരയടിയിലധികം വലുപ്പമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. സ്നേക് റെസ്ക്യൂവെർ ചെങ്ങന്നൂർ പൂമല സ്വദേശി സാം ജോൺ സ്ഥലത്തെത്തി അതിസാഹസികമായി മൂർഖനെ കൂട്ടിലാക്കി. പിടികൂടിയ മൂർഖനെ വനം വകുപ്പിന്റെ റാന്നി റാപ്പിഡ് റെസ്പോൺസ് ടീമിന് കൈമാറുമെന്ന് സാം ജോൺ പറഞ്ഞു.