വൈ​​ദ്യു​​തപോ​​സ്റ്റ്‌ റോ​​ഡി​​ലേ​​ക്ക് ചെ​​രി​​ഞ്ഞ് അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ൽ
Thursday, September 29, 2022 11:28 PM IST
കു​​മ​​ര​​കം: ച​​ന്ത​​ക്ക​​വ​​ല​​യി​​ൽ 2298-ാം ന​​ന്പ​​ർ സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ന് സ​​മീ​​പം കാ​​ല​​പ​​ഴ​​ക്കം ചെ​​ന്ന വൈ​​ദ്യു​​തി പോ​​സ്റ്റ്‌ റോ​​ഡി​​ലേ​​ക്കു ചാ​​ഞ്ഞു അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ൽ നി​​ല്ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് മാ​​സ​​ങ്ങ​​ളാ​​യി. സ​​മീ​​പ​​ത്തെ കെ​​ട്ടി​​ട​​ത്തി​​ലേ​​ക്കു ക​​ണ​​ക്‌​​ഷ​​ൻ ന​​ൽ​​കാ​​ൻ സ​​ർ​​വീ​​സ് വ​​യ​​ർ​​വ​​ലി​​ക്കാ​​ൻ സ്ഥാ​​പി​​ച്ച പോ​​സ്റ്റാ​​ണ് ദ്ര​​വി​​ച്ച് ഏ​​ത് നി​​മി​​ഷ​​വും നി​​ലം​​പൊ​​ത്തു​​മെ​​ന്ന അ​​വ​​സ്ഥ​​യി​​ലു​​ള്ള​​ത്.
റോ​​ഡി​​ന്‍റെ ഏ​​റ്റ​​വും വീ​​തി കു​​റ​​ഞ്ഞ​​ഭാ​​ഗ​​ത്താ​​ണ് പോ​​സ്റ്റ്‌ റോ​​ഡി​​ലേ​​ക്കു ചെ​​രി​​ഞ്ഞു നി​​ൽ​​ക്കു​​ന്ന​​ത്. നൂ​​റു​​ക​​ണ​​ക്കി​​ന് വാ​​ഹ​​ന​​ങ്ങ​​ളും നി​​ര​​വ​​ധി കാ​​ൽ​​ന​​ട യാ​​ത്ര​​ക്കാ​​രും സ​​ഞ്ച​​രി​​ക്കു​​ന്ന റോ​​ഡി​​ലേ​​ക്കു പോ​​സ്റ്റ്‌ വീ​​ണാ​​ൽ വ​​ലി​​യ അ​​പ​​ക​​ടം ഉ​​ണ്ടാ​​കാ​​ന​​തു കാ​​ര​​ണ​​മാ​​കും. കു​​മ​​ര​​കം വെെ​​ദ്യു​​തി ഓ​​ഫീ​​സി​​ൽ​​നി​​ന്നും ഏ​​താ​​നും മീ​​റ്റ​​റു​​ക​​ൾ മാ​​ത്രം അ​​ക​​ലെ അ​​പ​​ക​​ട​​ക്കെ​​ണി​​യാ​​യി നി​​ല്ക്കു​​ന്ന പാേ​​സ്റ്റ് നീ​​ക്കം ചെ​​യ്ത് അ​​പ​​ക​​ടം ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ​​യും യാ​​ത്ര​​ക്കാ​​രു​​ടെ​​യും ആ​​വ​​ശ്യം.