യു​വാ​വി​നെ ആ​ക്ര​മി​ച്ച് കാ​ര്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ നാ​ലു പേ​ര്‍ പി​ടി​യി​ല്‍
Friday, September 30, 2022 10:32 PM IST
ഈ​രാ​റ്റു​പേ​ട്ട: യു​വാ​വി​നെ ആ​ക്ര​മി​ച്ച് കാ​ര്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ നാ​ലു പേ​രെ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ ക​ണി​യാം​കു​ന്നേ​ല്‍ മു​ഹ​മ്മ​ദ് മുനീ​ര്‍ (24), വ​ഞ്ചാ​ങ്ക​ല്‍ ആ​ഷി​ദ് (22), ഈ​ല​ക്ക​യം ചി​യാ​ലി​ല്‍ സുല്‍​ഫി​ക്ക​ര്‍ (30), ഈ​ല​ക്ക​യം ക​ന്നു​പ​റ​മ്പി​ല്‍ അ​ജ്മ​ല്‍ ഷാ (27) ​എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്തത്.
ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി ത​ന്‍റെ കാ​ര്‍ വി​ല്‍​ക്കാ​നു​ണ്ടെ​ന്ന് ഫേസ് ബു​ക്കി​ല്‍ പ​ര​സ്യം ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ ആ​ഷി​ദ് പ​ര​സ്യം കൊ​ടു​ത്ത ആ​ളെ വി​ളി​ച്ച് വാ​ഹ​നം ടെ​സ്റ്റ് ഡ്രൈ​വ് ചെ​യ്യാ​ന്‍ താ​ത്പ​ര്യം അ​റി​യി​ച്ചു. ഇ​തി​നാ​യി കാ​ര്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഹ​ന ഉ​ട​മ ത​ന്‍റെ ബ​ന്ധു​വാ​യ യു​വാ​വി​ന്‍റെ പ​ക്ക​ൽ കാ​ർ കൊ​ടു​ത്തു​വി​ട്ടു. കാ​ര്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ ആ​ഷി​ദും മു​നീ​റും ടെ​സ്റ്റ് ഡ്രൈ​വ് ചെ​യ്യാ​ന്‍ എ​ന്ന വ്യാ​ജേന കാ​ർ ഈ​രാ​റ്റു​പേ​ട്ട​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​ജ്മ​ല്‍ ഷാ​യെ​യും സു​ല്‍​ഫി​ക്ക​റി​നെ​യും കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ വി​ളി​ച്ചു വ​രു​ത്തി. നാ​ലു​പേ​രും ചേ​ര്‍​ന്ന് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച് വാ​ഹ​ന​വു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.
യു​വാ​വി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​സം​ഘം നാ​ലു​പേ​രെ​യും ഈ​രാ​റ്റു​പേ​ട്ട​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ കാ​റും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളാ​യ ആ​ഷി​ദി​നും അ​ജ്മ​ലി​നും ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. എ​സ്എ​ച്ച്ഒ ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍, എ​സ്‌​ഐ​മാ​രാ​യ വി.​വി. വി​ഷ്ണു, എം. ​സു​ജി​ലേ​ഷ്, എ​എ​സ്‌​ഐ ഇ​ക്ബാ​ല്‍, സി​പി​ഒ ശ​ര​ത് കൃ​ഷ്ണ​ദേ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.