ഉദ്ഘാടനത്തിന് മുമ്പേ മണർകാട് ബൈപാസിൽ വാഹനാപകടം
Monday, October 3, 2022 12:06 AM IST
ഏ​റ്റു​മാ​നൂ​ർ: ന​വം​ബ​ർ ഒ​ന്നി​ന് ഉ​ദ്ഘാ​ട​നം ന​ട​ക്കേ​ണ്ട പ​ട്ടി​ത്താ​നം - മ​ണ​ർ​കാ​ട് ബൈ​പാ​സ് റോ​ഡി​ൽ ഒ​രു മാ​സം മു​മ്പേ അ​പ​ക​ടം. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ ന​ട ജം​ഗ്‌​ഷ​നി​ൽ കാ​ർ ബൈ​ക്കി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ജോ​ലി​ക്കു ശേ​ഷം വ​ട​വാ​തൂ​രി​ൽ നി​ന്ന് കു​റ​വി​ല​ങ്ങാ​ടു​ള്ള വീ​ട്ടി​ലേ​ക്ക് പു​തി​യ ബൈ​പാ​സ് റോ​ഡി​ൽ കൂ​ടി പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​ണ് രാ​ത്രി 11.30ന് ​അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ബൈ​പാ​സ് റോ​ഡ് കു​റു​കെ ക​ട​ന്ന് കി​ഴ​ക്കേ​ന​ട ക​യ​റ്റ​ത്തി​ലേ​ക്ക് ഓ​ടി​ച്ചു പോ​യ കാ​ർ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന് വേ​ഗ​ത കു​റ​വാ​യ​തി​നാ​ലാ​ണ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രു​ന്ന​ത്.
കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് റോ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ക്കു​ക​യു​ള്ളു​വെ​ങ്കി​ലും ഇ​പ്പോ​ൾ ത​ന്നെ ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ ഈ ​റോ​ഡി​ൽ കൂ​ടി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. തി​ര​ക്ക് കു​റ​വും റോ​ഡി​ന്‍റെ നി​ല​വാ​ര​വും മൂ​ലം അ​തി​വേ​ഗ​ത​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.
ക്ഷേ​ത്ര സാ​മി​പ്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​പ​ക​ട സൂ​ച​ന ന​ൽ​കും​വി​ധം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചേ​ക്കാം