കേരള കോൺഗ്രസ് ഹെ​ഡ് പോ​സ്റ്റ്ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ധർണ നടത്തി
Monday, October 3, 2022 11:14 PM IST
കോ​​ട്ട​​യം: കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രു​​ക​​ള്‍ റ​​ബ​​ര്‍ കൃ​​ഷി​​ക്കാ​​രെ പൂ​​ര്‍​ണ​​മാ​​യി അ​​വ​​ഗ​​ണി​​ച്ചു മു​​ന്നോ​​ട്ടു​​പോ​​കു​​വാ​​നു​​ള്ള നീ​​ക്കം അ​​വ​​സാ​​നി​​പ്പി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ശ​​ക്ത​​മാ​​യ ക​​ര്‍​ഷ​​ക പ്ര​​ക്ഷോ​​ഭ​​ത്തി​​ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വം ന​​ല്‍​കു​​മെ​​ന്ന് വ​​ര്‍​ക്കിം​​ഗ് ചെ​​യ​​ര്‍​മാ​​ന്‍ പി.​​സി.​​തോ​​മ​​സ്.
കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കോ​​ട്ട​​യം ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സ് പ​​ടി​​ക്ക​​ല്‍ ന​​ട​​ന്ന പ്ര​​തി​​ഷേ​​ധ ധ​​ര്‍​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​ന്ത​​രി​​ച്ച കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ അ​​നു​​ശോ​​ച​​നം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് രേ​​ഖ​​പ്പെ​​ടു​​ത്തി. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ജോ​​യി ഏ​​ബ്ര​​ഹാം, പ്ര​​ഫ. ഗ്രേ​​സ​​മ്മ മാ​​ത്യു, വി.​​ജെ. ലാ​​ലി, ജ​​യ്സ​​ണ്‍ ജോ​​സ​​ഫ്, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, പോ​​ള്‍​സ​​ണ്‍ ജോ​​സ​​ഫ്, മാ​​ഞ്ഞൂ​​ര്‍ മോ​​ഹ​​ന്‍​കു​​മാ​​ര്‍, തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി, കെ.​​സി. വി​​ന്‍​സ​​ന്‍റ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.