ക്ഷേ​ത്ര​ങ്ങ​ളി​ൽ ആ​ദ്യാ​ക്ഷ​ര​മ​ധു​രം നു​ക​ർ​ന്ന് കു​രു​ന്നു​ക​ൾ
Wednesday, October 5, 2022 10:47 PM IST
വൈ​ക്കം: ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ക്ഷേ​ത്ര​ങ്ങ​ളി​ലെ സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, വി​ദ്യാ​രം​ഭം എ​ന്നി​വ ന​ട​ന്നു. ഉ​ല്ല​ല ഓം​കാ​രേ​ശ്വ​രം, മൂ​ത്തേ​ട​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, കൊ​ടു​പ്പാ​ടം ശാ​ര​ദാ​മ​ഠം, ഉ​ദ​യ​നാ​പു​രം ചാ​ത്ത​ൻ​കു​ടി ഭ​ഗ​വ​തി ക്ഷേ​ത്രം തു​ട​ങ്ങി​യ ക്ഷേ​ത്ര​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് കു​രു​ന്നു​ക​ൾ അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​ര മ​ധു​രം നു​ക​ർ​ന്നു.
ഉ​ല്ല​ല ഓം​കാ​രേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് സ​ര​സ്വ​തി പൂ​ജ​യും ഏ​ഴി​ന് പൂ​ജ​യെ​ടു​പ്പും ന​ട​ന്നു. തു​ട​ർ​ന്ന് കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. ഡോ. ​ലാ​ലി പ്ര​താ​പ്, വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ടി.​ഡി. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ ആ​ദ്യാ​ക്ഷ​രം പ​ക​ർ​ന്നു.
വൈ​ക്കം മൂ​ത്തേ​ട​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ​ദ​ശ​മി വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ന്നു. സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ക്ക​ൽ, ഭ​ക്തി ഗാ​ന​സു​ധ എ​ന്നി​വ ന​ട​ന്നു.