ഞായർ പ്രവൃത്തി ദിനം: പ്രതിഷേധിച്ചു
Friday, October 7, 2022 1:48 AM IST
തൃ​ക്കൊ​ടി​ത്താ​നം: ഇ​ന്ന് പ്ര​വൃ​ത്തി ദി​ന​മാ​ക്കാ​നു​ള്ള സ​ര്‍ക്കാ​ര്‍ നി​ല​പാ​ടി​ല്‍ തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന മാ​തൃ​വേ​ദി പി​തൃ​വേ​ദി പ്ര​തി​ഷേ​ധി​ച്ചു. പി​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ഷി കൊ​ല്ലാ​പു​ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ഫൊ​റോ​നാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് പൊ​ന്നാ​റ്റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി ത​റ​ക്കു​ന്നേ​ല്‍, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് സാ​ലി​മ്മ ജോ​സ​ഫ് പി​തൃ​വേ​ദി മു​ന്‍ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലാ​ലി ഇ​ള​പ്പു​ങ്ക​ല്‍, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ലി​ന്‍സി​യ സി​എം​സി, സി​സ്റ്റ​ര്‍ റി​റ്റ സി​എം​സി, ഫൊ​റോ​നാ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ജ​ന്‍ അ​ല​ക്‌​സ്, സി​സി അ​മ്പാ​ട്ട്, ട്ര​ഷ​റ​ര്‍ പി. ​പി. ജോ​സ​ഫ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ജു വെ​ട്ടി​കാ​ട്, ബി​ജി​മോ​ള്‍ ജോ​ണ്‍കു​ട്ടി തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.