അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം ത​ട​ഞ്ഞു
Friday, October 7, 2022 10:17 PM IST
ഈ​രാ​റ്റു​പേ​ട്ട: മ​ല​യി​ടി​ച്ച് നി​ര​ത്തി മാ​സ​ങ്ങ​ളാ​യി ന​ട​ത്തി​യി​രു​ന്ന പാ​റ​ഖ​ന​നം മീ​ന​ച്ചി​ൽ ത​ഹ​സി​ൽ​ദാ​ർ ത​ട​ഞ്ഞു. ഹി​റ്റാ​ച്ചി പി​ടി​ച്ചെ​ടു​ത്തു. പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ നെ​ല്ലി​ക്ക​ച്ചാ​ൽ പ്ര​ദേ​ശ​ത്ത് വെ​ള്ളാ​പ്പ​ള്ളി നൗ​ഫ​ലി​ന്‍റെ പു​ര​യി​ട​ത്തി​ൽ മാ​സ​ങ്ങ​ളാ​യി അ​ന​ധി​കൃ​ത​മാ​യ പാ​റ​ഖ​ന​ന​മാ​ണ് ന​ട​ന്നു വ​ന്നി​രു​ന്ന​ത്.
ജ​ന​വാ​സ കേ​ന്ദ്ര​മാ​യ​തി​നാ​ൽ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു പൂ​ഞ്ഞാ​ർ ന​ടു​ഭാ​ഗം വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഒ​ന്നി​ലേ​റെ ത​വ​ണ സ്റ്റോ​പ്പ് മെ​മ്മോ കൊ​ടു​ത്തി​രു​ന്ന​ത് കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ഖ​ന​നം ന​ട​ന്നു വ​ന്നി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സ്ഥ​ല​ത്ത് എ​ത്തി​യ മീ​ന​ച്ചി​ൽ ത​ഹ​സി​ൽ​ദാ​ർ സു​നി​ൽ കു​മാ​ർ, ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ ദാ​ർ ജ​യ്മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു പാ​റ പൊ​ട്ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഹി​റ്റാ​ച്ചി ഉ​ൾ​പ്പെ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ജി​യോ​ള​ജി വ​കു​പ്പി​നു കൈ​മാ​റി.