ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി
Monday, November 28, 2022 11:54 PM IST
വൈ​​ക്കം: വൈ​​ക്കം ഗ​​വ. ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ലെ വാ​​ഹ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചെ​​ല​​വു​​ക​​ൾ​​ക്കാ​​യി സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ ബി​​രി​​യാ​​ണി ച​​ല​​ഞ്ച് ന​​ട​​ത്തി.
സി.​​കെ. ആ​​ശ എം​​എ​​ൽ​​എ​​യു​​ടെ പ്രാ​​ദേ​​ശി​​ക ഫ​​ണ്ടി​​ൽ​നി​​ന്ന് അ​​നു​​വ​​ദി​​ച്ച സ്കൂ​​ൾ വാ​​ഹ​​ന​​ത്തി​ന്‍റെ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ്, ഡീ​​സ​​ൽ ചെ​​ല​​വ്, ഡ്രൈ​​വ​​ർ, ആ​​യ ശ​​മ്പ​​ളം, തു​​ട​​ങ്ങി​​യ ചെ​​ല​​വു​​ക​​ൾ ക്കാ​​യാ​​ണ് അ​​ധ്യാ​​പ​​ക​​രു​​ടേ​​യും പി​​ടി​​എ​​യു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ബി​​രി​​യാ​​ണി ച​​ല​​ഞ്ച് സം​​ഘ​​ടി​​പ്പി​​ച്ച​​ത്. 2,600 ബി​​രി​​യാ​​ണി​​യാ​​ണ് വി​​ത​​ര​​ണം ചെ​​യ്ത​​ത്. ബി​​രി​​യാ​​ണി വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം ന​​ഗ​​ര​​സ​​ഭ വി​​ദ്യാ​​ഭ്യാ​​സ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ലേ​​ഖ ശ്രീ​​കു​​മാ​​ർ നി​​ർ​​വ​​ഹി​​ച്ചു. പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് സു​​മേ​​ഷ്കു​​മാ​​ർ, ഹെ​​ഡ്‌​​മി​​സ്ട്ര​​സ് സു​​നി​​മോ​​ൾ, ദീ​​പ, മ​​ദ​​ന​​ൻ, വി.​​കെ. അ​​നി​​ൽ​​കു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.