ചാ​വ​റ പ​ബ്ലി​ക് സ്കൂ​ൾ ര​ജ​ത ജൂ​ബി​ലി ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും
Tuesday, November 29, 2022 10:41 PM IST
പാ​ലാ: ചാ​വ​റ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഡി​സം​ബ​ർ അ​ഞ്ചി​നു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ ഫാ. ​സാ​ബു കൂ​ട​പ്പാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബാ​സ്റ്റി​ൻ മം​ഗ​ല​ത്തി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ 11നു ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സു​കു​ട്ടി പടി​ഞ്ഞാ​റേ​പീ​ടി​ക, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സാ​ബു കൂ​ട​പ്പാ​ട്ട്, മു​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഫാ. ​മാ​ത്യു ക​രീ​ത്ത​റ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ല​ഞ്ഞി​ക്ക​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബാ​സ്റ്റി​ൻ മം​ഗ​ല​ത്തി​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഷീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ്കൂ​ളി​ന്‍റെ ഉ​പ​ഹാ​രം പ്രി​ൻ​സി​പ്പ​ൽ ഫാ. ​സാ​ബു കൂ​ട​പ്പാ​ട്ട് ഗ​വ​ർ​ണ​ർ​ക്കു സ​മ്മാ​നി​ക്കും.

ജൂ​ബി​ലി ലോ​ഗോ ച​ല​ച്ചി​ത്ര​താ​രം സു​രേ​ഷ് ഗോ​പി പ്ര​കാ​ശ​നം ചെ​യ്യും. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം​കു​റി​ച്ചു ഡി​സം​ബ​ർ മൂ​ന്നി​നു ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ വി​ളം​ബ​ര​ജാ​ഥ പാ​ലാ​യി​ൽ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ ഒ​ന്പ​തി​നു സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ജൂ​ബി​ലി വി​ളം​ബ​ര​ജാ​ഥ ജോ​സ് കെ. ​മാ​ണി എം​പി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഇ​മ്മാ​നു​വ​ൽ പ​ഴ​യ​പു​ര സ​ന്ദേ​ശം ന​ൽ​കും.

ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി മ​നു​ഷ്യ​ന്‍റെ മാ​ത്ര​മ​ല്ല ഭൂ​മി എ​ന്ന പേ​രി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​മു​യ​ർ​ത്തി വി​പു​ല​മാ​യ കാ​ൻ​വാ​സി​ൽ ഒ​രേ സ​മ​യം 25 ചി​ത്ര​കാ​ര​ന്മാ​രും അ​വ​ർ​ക്കൊ​പ്പം സ്കൂ​ളി​ലെ കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കും. ഇ​തോ​ടൊ​പ്പം കു​ട്ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ലോ​കോ​ത്ത​ര ച​ല​ച്ചി​ത്ര​മേ​ള​യും സം​ഘ​ടി​പ്പി​ക്കും. ച​ല​ച്ചി​ത്ര​മേ​ള ച​ല​ച്ചി​ത്ര​താ​രം ബാ​ബു ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജ​ൻ കൊ​ല്ലം​പ​റ​മ്പി​ൽ, എ​ബി ജെ. ​ജോ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.