ജി​ല്ലാ ക്ഷീ​ര​സം​ഗ​മം കി​ട​ങ്ങൂ​രി​ൽ
Wednesday, November 30, 2022 12:50 AM IST
കി​ട​ങ്ങൂ​ർ: ജി​ല്ലാ ക്ഷീ​ര​സം​ഗ​മം 21, 22 തീ​യ​തി​ക​ളി​ൽ കി​ട​ങ്ങൂ​രി​ൽ ന​ട​ത്തും. ക്ഷീ​ര സം​ഗ​മ​ത്തി​ന്‍റെ വി​ളം​ബ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി. ദേ​ശീ​യ ക്ഷീ​ര ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി പോ​സ്റ്റ​ർ ര​ച​ന മ​ത്സ​രം ന​ട​ത്തി. കി​ട​ങ്ങൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി മാ​ത്യു മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ശോ​ക് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​ആ​ർ ശാ​ര​ദ, ക്ഷീ​ര വ​കു​പ്പ് പ​രി​ശീ​ല​ന കേ​ന്ദ്രം പ്രി​ൻ​സി​പ്പ​ൽ മി​നി ജോ​സ​ഫ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ വി​ജി വി​ശ്വ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബ​​സി​​ന്‍റെ ബാ​​റ്റ​​റി മോ​​ഷ്‌​​ടി​​ച്ച​​യാ​​ള്‍ പി​​ടി​​യി​​ല്‍

കോ​​ട്ട​​യം: സ്വ​​കാ​​ര്യബ​​സി​​ന്‍റെ ബാ​​റ്റ​​റി​​ക​​ള്‍ മോ​​ഷ്ടി​​ച്ച കേ​​സി​​ല്‍ ഒ​​രാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. തി​​രു​​വ​​ന​​ന്ത​​പു​​രം നെ​​യ്യാ​​റ്റി​​ന്‍ക​​ര കോ​​ട്ട​​പ്പു​​റം ക​​ടാ​​യി​​ക്കു​​ളം കോ​​ള​​നി​​യി​​ല്‍ ര​​ഞ്ജി​​ത്തി (28)നെ​​യാ​​ണ് ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ള്‍ എം​​സി റോ​​ഡി​​ല്‍ നാ​​ട്ട​​കം ബു​​ക്കാ​​നാ ഭാ​​ഗ​​ത്ത് പാ​​ര്‍ക്ക് ചെ​​യ്തി​​രു​​ന്ന ബ​​സി​​ന്‍റെ ഉ​​ള്‍വ​​ശ​​ത്ത് സ്‌​​പെ​​യ​​റാ​​യി സൂ​​ക്ഷി​​ച്ചി​​രു​​ന്ന ര​​ണ്ട് ബാ​​റ്റ​​റി​​ക​​ളാ​​ണ് മോ​​ഷ്ടി​​ച്ച​​ത്. പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍ന്ന് ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​യാ​​ള്‍ക്ക് ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ പ​​ട്ട​​ണ​​ക്കാ​​ട്, കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ കോ​​ട്ട​​യം വെ​​സ്റ്റ് എ​​ന്നീ സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ സ​​മാ​​ന​​മാ​​യ കേ​​സു​​ക​​ളു​​ണ്ട്. എ​​സ്എ​​ച്ച്ഒ ടി.​​ആ​​ര്‍. ജി​​ജു, എ​​സ്‌​​ഐ അ​​നീ​​ഷ് കു​​മാ​​ര്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്ര​​തി​​യെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി റി​​മാ​​ന്‍ഡ് ചെ​​യ്തു.