മി​ഷ​ൻലീ​ഗ് മേ​ഖ​ലാ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​വും പ്രേ​ഷി​തറാ​ലി​യും നാ​ളെ അ​തി​ര​മ്പു​ഴ​യി​ൽ
Saturday, December 3, 2022 12:18 AM IST
ഏ​റ്റു​മാ​നൂ​ർ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​തി​ര​മ്പു​ഴ മേ​ഖ​ലാ​ത​ല സ​മാ​പ​ന​വും പ്രേ​ഷി​ത റാ​ലി​യും നാ​ളെ അ​തി​ര​മ്പു​ഴ​യി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​തി​ര​മ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്നും പ്രേ​ഷി​തറാ​ലി ആ​രം​ഭി​ക്കും.
മി​ഷ​ൻ​ലീ​ഗ് ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ഏ​ബ​ൽ ബി​നോ​യി​ക്ക് പ​താ​ക കൈ​മാ​റി ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​ഡ്രൂ​സ് കു​ന്ന​ത്ത് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. ബാ​ൻ​ഡ്സെ​റ്റു​ക​ളും നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും അ​ക​മ്പ​ടി​യേ​കു​ന്ന റാ​ലി അ​തി​ര​മ്പു​ഴ ടൗ​ൺ ചു​റ്റി സെ​ന്‍റ് മേ​രീ​സ് പാ​രിഷ് ഹാ​ളി​ലെ​ത്തി സ​മാ​പി​ക്കും.
തു​ട​ർ​ന്ന് മി​ഷ​ൻ​ലീ​ഗ് ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ഏ​ബ​ൽ ബി​നോ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം അ​തി​ര​മ്പു​ഴ ഫൊ​റോ​നാ വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ന്നാ​നം കെ​ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മി​ഷ​ൻ​ലീ​ഗ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​ഡ്രൂ​സ് പാ​ണം​പ​റ​മ്പി​ൽ, അ​തി​രൂ​പ​ത ജോ​യിന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ഈ​റ്റോ​ലി​ൽ, അ​തി​രൂ​പ​ത ഓ​ർ​ഗ​നൈ​സിം​ഗ് പ്ര​സി​ഡ​ന്‍റ് സി​ജോ ആ​ന്‍റ​ണി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബോ​ബി തോ​മ​സ് വ​ടാ​ശേ​രി​ൽ, ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​ഡ്രൂ​സ് കു​ന്ന​ത്ത്, ഓ​ർ​ഗ​നൈ​സിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​കാ​ശ് ഐ​ക്ക​ര​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. അ​തി​ര​മ്പു​ഴ ഫൊ​റോ​ന​യി​ലെ 16 ഇ​ട​വ​ക​ക​ളി​ൽ​നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ലേ​റെ കു​ട്ടി​ക​ളും 200ലേ​റെ അ​ധ്യാ​പ​ക​രും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​ഡ്രൂ​സ് കു​ന്ന​ത്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബോ​ബി തോ​മ​സ് വ​ടാ​ശേ​രി​ൽ, ഓ​ർ​ഗ​നൈ​സിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​കാ​ശ് ഐ​ക്ക​ര​ക്കു​ന്നേ​ൽ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഷി​ബു കി​ഴ​ക്കേ​കു​ടി​യി​ൽ, റീ​ജ​ണ​ൽ ഓ​ർ​ഗ​നൈ​സ​ർ സ​ന്തോ​ഷ് തു​മ്പേ​പ്പ​റ​മ്പി​ൽ, ജൂ​ണി​യ​ർ ഓ​ർ​ഗ​നൈ​സ​ർ ക്രി​സ്റ്റി സ​ണ്ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.