ക​ട​ക​ൾ 600: ശു​ചി​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റ് 189 മാ​ത്രം; ലൈ​സ​ൻ​സു​മി​ല്ല
Sunday, December 4, 2022 10:15 PM IST
എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ണി​ൽ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 600 ഓ​ളം ക​ട​ക​ളി​ൽ ശു​ചി​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​ത് 189 ക​ട​ക​ൾ​ക്കാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. സീ​സ​ൺ ആ​രം​ഭി​ച്ച് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും മി​ക്ക ക​ട​ക​ൾ​ക്കും ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ.
നൂ​റു​ക​ണ​ക്കി​ന് പേ​ർ തൊ​ഴി​ലാ​ളി​ക​ളാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നി​രി​ക്കെ 484 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഹെ​ൽ​ത്ത്‌ കാ​ർ​ഡ് ഉ​ള്ള​തൊ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. റ​വ​ന്യു ക​ൺ​ട്രോ​ൾ റൂ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​ജി​ല​ൻ​സ് സ്‌​ക്വാ​ഡ് ഉ​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​ക​ൾ ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ലെ​ന്ന് വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.