നീ​രു​റ​വ് യാ​ത്ര ന​ട​ത്തി
Tuesday, December 6, 2022 12:23 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത്, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ കൂ​ടു​ത​ല്‍ പ്ര​വ​ര്‍ത്തി​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​വേ​ണ്ടി നീ​ര്‍ത്ത​ടാ​ധി​ഷ്ഠി​ത സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ നീ​ര്‍ത്ത​ട ക​മ്മി​റ്റി​യും നീ​രു​റ​വ്‌ യാ​ത്ര​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. ഷാ​ജി​മോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ 1, 2, 10, 11, 12, 13, 14, 15 വാ​ര്‍ഡു​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന പ്ര​ധാ​ന നീ​ര്‍ത്ത​ട​മാ​യ വ​ട​യാ​ര്‍ നീ​ര്‍ത്ത​ട​ത്തി​ലാ​ണ് നീ​ര്‍ത്ത​ടാ​ധി​ഷ്ഠി​ത സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ള്ള നീ​ര്‍ത്ത​ട ക​മ്മി​റ്റി​യും നീ​രു​റ​വ യാ​ത്ര​യും ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ജ​യ​മ്മ ബാ​ബു, ലി​സ​മ്മ ജോ​സ​ഫ്, അ​നി​താ സു​ഭാ​ഷ്, ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ ഷി​നോ​ദ്, തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗം എ.​ഇ. സി​നി​മോ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.