ക​ട​വു​പു​ഴപാ​ലം പു​ന​ർ​നി​ർമാണം; നടപടിക്കു തുടക്കം
Tuesday, December 6, 2022 10:16 PM IST
മൂ​ന്നി​ല​വ്: ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ക​ട​വു​പു​ഴ പാ​ലം ന​ന്നാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ക​ട​വു​പു​ഴ തോ​ര​ണ​ത്തു​കു​ന്ന്-​ച​ക്കി​ക്കാ​വ് റോ​ഡ് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ആ​സ്തി​യി​ലാ​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പാ​ലം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്.
ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്ന ക​ട​വു​പു​ഴ പാ​ല​വും റോ​ഡും പു​ന​ർ​നി​ർ​മി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു ഫ​ണ്ട് ഇ​ല്ലാ​യി​രു​ന്നു. ഇ​ക്കാ​ര്യം ജ​ന​താ​ദ​ൾ എ​ൽ​ജെ​ഡി പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ പ​ന്ത​ലാ​നി താ​ലൂ​ക്ക് വി​ക​സ​ന സ​മ​തി​യി​ൽ ന​ൽകി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.
‌മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നു കൈ​മാ​റും. റോ​ഡും പാ​ല​വും ഏ​റ്റെ​ടു​ത്ത് ഉ​ത്ത​ര​വി​റ​ക്കേ​ണ്ട​ത് സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ്. ഉ​ത്ത​ര​വ് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ബ്രി​ഡ്ജ​സ് വി​ഭാ​ഗ​ത്തി​നും റോ​ഡ്‌​സ് വി​ഭാ​ഗ​ത്തി​നും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കൂ.