ഭ​ക്ഷ​ണം വി​ള​മ്പി കെ​എ​സ്ടി​എ
Tuesday, December 6, 2022 10:19 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​സ്ടി​എ). നി​റ​ഞ്ഞ പു​ഞ്ചി​രി​യോ​ടെ മ​നം​നി​റ​ഞ്ഞാ​ണ് ഇ​വി​ടെ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ ഇ​റ​ങ്ങു​ന്ന​ത്.
30 അ​ധ്യാ​പ​ക​രും 30 കു​ട്ടി​ക​ളും പാ​മ്പാ​ടി​യി​ലെ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ (ഡ​യ​റ്റ്) 30 പേ​രും ഉ​ൾ​പ്പെ​ടെ 90 പേ​രു​ടെ സേ​വ​ന​മാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. രാ​വി​ലെ പ്രാ​ത​ൽ, ഉ​ച്ച​ഭ​ക്ഷ​ണം, നാ​ലി​ന് ചാ​യ, രാ​ത്രി​യി​ൽ ഊ​ണ് ഉ​ൾ​പ്പെ​ടെ​യാ​ണ് ഭ​ക്ഷ​ണം. പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 പേ​രാ​ണ് ഭ​ക്ഷ​ണം തയാ​റാ​ക്കു​ന്ന​ത്. ഇ​ന്ന​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 2300 പേ​ർ ഉ​ച്ച​ഭ​ക്ഷ​ണ​വും രാ​വി​ലെ 800 പേ​രും വൈ​കു​ന്നേ​രം 600 പേ​രും ഭ​ക്ഷ​ണം ക​ഴി​ച്ചു.