എം​ജി സ​ര്‍വ​ക​ലാ​ശാ​ലാ അ​ക്കാ​ദ​മി​ക് കാ​ര്‍ണി​വ​ല്‍; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത ു
Wednesday, December 7, 2022 11:31 PM IST
കോ​ട്ട​യം: ജ​നു​വ​രി​യി​ല്‍ കോ​ട്ട​യ​ത്തു ന​ട​ക്കു​ന്ന എം​ജി സ​ര്‍വ​ക​ലാ​ശാ​ലാ ഗ്ലോ​ബ​ല്‍ അ​ക്കാ​ദ​മി​ക് കാ​ര്‍ണി​വ​ല്‍ -യു​നോ​യ 2022ന്‍റെ ലോ​ഗോ കൊ​ച്ചി മേ​യ​ര്‍ എം. ​അ​നി​ല്‍കു​മാ​ര്‍ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. അ​ക്കാ​ദ​മി​ക് കാ​ര്‍ണി​വ​ലി​ന്‍റെ പ്ര​ഖ്യാ​പ​ന​വും അ​ദ്ദേ​ഹം നി​ര്‍വ​ഹി​ച്ചു. മ​ഹാ​രാ​ജാ​സ് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​വി.​എ​സ്. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​ര്‍ണി​വ​ലി​ന്‍റെ ആ​ശ​യ​വും പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും യ​ഥാ​ക്ര​മം സി​ന്‍ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​എ​സ്. ഷാ​ജി​ലാ ബീ​വി​യും ഡോ. ​ബി​ജു തോ​മ​സും അ​വ​ത​രി​പ്പി​ച്ചു. സി​ന്‍ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​എ. ജോ​സ്, പി. ​ഹ​രി​കൃ​ഷ്ണ​ന്‍, ഡോ. ​കെ.​എം. സു​ധാ​ക​ര​ന്‍, ഡോ. ​ബാ​ബു മൈ​ക്കി​ള്‍, പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​ര്‍ ഡോ.​സി.​എം. ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു. സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​ക്കാ​ദ​മി​ക ഗ​വേ​ഷ​ണ പ്രോ​ഗ്രാ​മു​ക​ള്‍, സ്റ്റാ​ര്‍ട്ട് അ​പ്പു​ക​ള്‍, ട്രാ​ന്‍സ്‌​ലേ​ഷ​ണ​ല്‍ റി​സ​ര്‍ച്ചു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​റി​വു ന​ല്‍കു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് ജ​നു​വ​രി 17 മു​ത​ല്‍ 19 വ​രെ ഗ്ലോ​ബ​ല്‍ അ​ക്കാ​ദ​മി​ക് കാ​ര്‍ണി​വ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.