കാ​പ്പാ: ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി
Friday, December 9, 2022 1:02 AM IST
ഏ​​റ്റു​​മാ​​നൂ​​ര്‍: നി​​ര​​വ​​ധി ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യെ കാ​​പ്പാ ചു​​മ​​ത്തി ക​​രു​​ത​​ല്‍ ത​​ട​​ങ്ക​​ലി​​ലാ​​ക്കി.
ഏ​​റ്റു​​മാ​​നൂ​​ര്‍ വെ​​ട്ടി​മു​​ക​​ള്‍ പ​​ള്ളി​​മ​​ല ഭാ​​ഗ​​ത്ത് ക​​ല്ലു​​വെ​​ട്ട് കു​​ഴി ജ​​സ്റ്റി​​ന്‍ സ​​ണ്ണി​യെ​​യാ​​ണ് കാ​​പ്പാ നി​​യ​​മ​​പ്ര​​കാ​​രം ക​​രു​​ത​​ല്‍ ത​​ട​​ങ്ക​​ലി​​ലാ​​ക്കി​​യ​​ത്. ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ.​ ​കാ​​ര്‍​ത്തി​​ക്കി​​ന്‍റെ റി​​പ്പോ​​ര്‍​ട്ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി. ഇ​​യാ​​ള്‍ ക​​ഴി​​ഞ്ഞ കു​​റെ വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ജി​​ല്ല​​യി​​ലെ വി​​വി​​ധ സ്റ്റേ​​ഷ​​നു​​ക​​ളി​​ലാ​​യി 20ല്‍​പ്പ​​രം ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാ​​ണ്. ആ​​ന്ധ്ര​പ്ര​​ദേ​​ശി​​ല്‍നി​​ന്നു കേ​​ര​​ള​​ത്തി​​ലേ​​ക്ക് 30കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വ് ക​​ട​​ത്തി​​യ​​തി​​ന് ഇ​​യാ​​ള്‍​ക്കെ​​തി​രേ ആ​​ന്ധ്ര​​പ്ര​​ദേ​​ശ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​രു​​ന്നു. ഈ ​​കേ​​സി​​ല്‍ ജാ​​മ്യ​​ത്തി​​ല്‍ ഇ​​റ​​ങ്ങി ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ എ​​ത്തി​​യ​​ശേ​​ഷം ഏ​​റ്റു​​മാ​​നൂ​​ര്‍ വെ​​ട്ടി​​മു​​ക​​ള്‍ ക​​ള്ളു​​ഷാ​​പ്പി​​ലു​​ണ്ടാ​​യ അ​​ടി​​പി​​ടി​​യെ തു​​ട​​ര്‍​ന്ന് ജ​​യി​​ലി​​ല്‍ ക​​ഴി​​യു​​മ്പോ​​ഴാ​​ണ് കാ​​പ്പാ നി​​യ​​മ​​പ്ര​​കാ​​രം വി​​യ്യൂ​​ര്‍ സെ​​ന്‍​ട്ര​​ല്‍ ജ​​യി​​ലി​​ല്‍ ക​​രു​​ത​​ല്‍ ത​​ട​​ങ്ക​​ലി​​ലാ​​ക്കി​​യ​​ത്.