റ​​വ​​ന്യു ജി​​ല്ലാ സ്‌​​കൂ​​ള്‍ ക​​ലോ​​ത്സ​​വ​​ത്തി​​ല്‍ ക​പ്പ​ടിച്ച് കോ​ട്ട​യം ഈ​സ്റ്റ്
Friday, December 9, 2022 11:40 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: റ​​വ​​ന്യു ജി​​ല്ലാ സ്‌​​കൂ​​ള്‍ ക​​ലോ​​ത്സ​​വ​​ത്തി​​ല്‍ 753 പോ​​യി​​ന്‍റു​​മാ​​യി കോ​​ട്ട​​യം ഈ​​സ്റ്റ് ഉ​​പ​​ജി​​ല്ല ക​​പ്പ​​ടി​​ച്ചു. 704 പോ​​യി​​ന്‍റു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി ഉ​​പ​​ജി​​ല്ല ര​​ണ്ടാ​​മ​​തെ​​ത്തി. ആ​​ദ്യ​​ദി​​ന​​ങ്ങ​​ളി​​ല്‍ മൂ​​ന്നാ​​മ​​താ​​യി​​രു​​ന്ന ആ​​തി​​ഥേ​​യ​​രാ​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യെ, അ​​വ​​സാ​​ന​​ദി​​ന​​ത്തി​​ലെ അ​​പ്ര​​തീ​​ക്ഷി​​ത കു​​തി​​പ്പി​​ലൂ​​ടെ പി​​ന്നി​​ലാ​​ക്കി 631 പോ​​യി​​ന്‍റു​​മാ​​യി പാ​​ലാ ഉ​​പ​​ജി​​ല്ല മൂ​​ന്നാം​​സ്ഥാ​​ന​​ത്തെ​​ത്തി.

സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ളാ​​ക്കാ​​ട്ടൂ​​ര്‍ എം​​ജി​​എം എ​​ന്‍​എ​​സ്എ​​സ് എ​​ച്ച്എ​​സ്എ​​സ് വീ​​ണ്ടും ക​​ലാ​​കി​​രീ​​ട​​ത്തി​​ല്‍ മു​​ത്ത​​മി​​ട്ടു. 269 പോ​​യി​​ന്‍റാ​​ണ് ളാ​​ക്കാ​​ട്ടൂ​​ര്‍ നേ​​ടി​​യ​​ത്. തു​​ട​​ര്‍​ച്ച​​യാ​​യി 21-ാം ത​​വ​​ണ​​യാ​​ണ് ഇ​​വ​​ര്‍ സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ വി​​ജ​​യി​​ക​​ളാ​​കു​​ന്ന​​ത്. കോ​​ട്ട​​യം മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ എ​​ച്ച്എ​​സ്എ​​സ് (183), എ​​കെ​​ജെ​​എം എ​​ച്ച്എ​​സ്എ​​സ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി(180) എ​​ന്നീ സ്‌​​കൂ​​ളു​​ക​​ള്‍ ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ള്‍ ക​​ര​​സ്ഥ​​മാ​​ക്കി.

അ​​റ​​ബി​​ക് ക​​ലോ​​ത്സ​​വം ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ഈ​​രാ​​റ്റു​​പേ​​ട്ട ഉ​​പ​​ജി​​ല്ല ചാ​​മ്പ്യ​​ന്മാ​​രാ​​യി. 95 പോ​​യി​​ന്‍റാ​​ണ് ല​​ഭി​​ച്ച​​ത്. സ്‌​​കൂ​​ള്‍ ത​​ല​​ത്തി​​ല്‍ 70 പോ​​യി​​ന്‍റ് നേ​​ടി​​യ ഈ​​രാ​​റ്റു​​പേ​​ട്ട മു​​സ്‌​​ലിം ഗേ​​ള്‍​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​നാ​​ണ് കി​​രീ​​ടം. ഈ​​രാ​​റ്റു​​പേ​​ട്ട ഹി​​ദാ​​യ​​ത്തു​​ദ്ദീ​​ന്‍ ഹൈ​​സ്‌​​കൂ​​ളാ​​ണ് (15 പോ​​യി​​ന്‍റ്) ര​​ണ്ടാ​​മ​​ത്. അ​​ഞ്ച് പോ​​യി​​ന്‍റ് വീ​​തം നേ​​ടി​​യ ഈ​​രാ​​റ്റു​​പേ​​ട്ട ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ച്ച്എ​​സ്എ​​സും പൂ​​ഞ്ഞാ​​ര്‍ എ​​സ്എം​​വി എ​​ച്ച്എ​​സ്എ​​സും മൂ​​ന്നാം സ്ഥാ​​ന​​തെ​​ത്തി.

യു​​പി വി​​ഭാ​​ഗ​​ത്തി​​ല്‍ ഈ​​രാ​​റ്റു​​പേ​​ട്ട​​യും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യും 65 പോ​​യി​​ന്‍റു​​ക​​ള്‍ വീ​​തം നേ​​ടി ചാ​​മ്പ്യ​​ന്‍​പ​​ട്ടം പ​​ങ്കി​​ട്ടു. 48 പോ​​യി​​ന്‍റു​​മാ​​യി കോ​​ട്ട​​യം ഈ​​സ്റ്റ് ഉ​​പ​​ജി​​ല്ല ര​​ണ്ടാ​​മ​​താ​​യി. യു​​പി സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ട്ട​​യം ബേ​​ക്ക​​ര്‍ മെ​​മ്മോ​​റി​​യ​​ല്‍ ഗേ​​ള്‍​സ് എ​​ച്ച്എ​​സ്എ​​സി​​നാ​​ണ് (48 പോ​​യി​​ന്‍റ്) കി​​രീ​​ടം. കാ​​ര​​ക്കാ​​ട് എം​​എം​​എം​​യു​​എം യു​​പി​​എ​​സാ​​ണ് ര​​ണ്ടാ​​മ​​ത്(45). എ​​രു​​മേ​​ലി സെ​​ന്‍റ് തോ​​മ​​സ് എ​​ച്ച്എ​​സ്എ​​സ് (30) മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി.

സം​​സ്‌​​കൃ​​തോ​​ത്സ​​വം ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ട്ട​​യം വെ​​സ്റ്റാ​​ണ് (80) ഒ​​ന്നാ​​മ​​ത്. പാ​​മ്പാ​​ടി, രാ​​മ​​പു​​രം ഉ​​പ​​ജി​​ല്ല​​ക​​ള്‍ ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തി. സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ 86 പോ​​യി​​ന്‍റു​​മാ​​യി ളാ​​ക്കാ​​ട്ടൂ​​ര്‍ എം​​ജി​​എം​​എ​​ന്‍​എ​​സ്എ​​സ് എ​​ച്ച്എ​​സ്എ​​സാ​​ണ് ഒ​​ന്നാ​​മ​​ത്. കു​​റി​​ച്ചി​​ത്താ​​നം ശ്രീ​​കൃ​​ഷ്ണ വി​​എ​​ച്ച്എ​​സ്എ​​സ് (76) ര​​ണ്ടാ​​മ​​തും ചി​​റ​​ക്ക​​ട​​വ് എ​​സ്ആ​​ര്‍​വി എ​​ന്‍​എ​​സ്എ​​സ് വി​​എ​​ച്ച്എ​​സ്എ​​സ് (70) മൂ​​ന്നാം സ്ഥാ​​ന​​വും സ്വ​​ന്ത​​മാ​​ക്കി. യു​​പി വി​​ഭാ​​ഗ​​ത്തി​​ല്‍ 90 പോ​​യി​​ന്‍റു​​ക​​ള്‍ നേ​​ടി പാ​​മ്പാ​​ടി ഒ​​ന്നാ​​മ​​താ​​യി.

കൊ​​ഴു​​വ​​നാ​​ല്‍ ഉ​​പ​​ജി​​ല്ല ര​​ണ്ടാ​​മ​​തും തൊ​​ട്ടു​​പി​​ന്നി​​ല്‍ ക​​റു​​ക​​ച്ചാ​​ല്‍ മൂ​​ന്നാ​​മ​​തു​​മാ​​യി. 73 പോ​​യി​​ന്‍റു​​മാ​​യി എ​​സ്ജി​​എം യു​​പി​​എ​​സ് ഒ​​ള​​യ​​നാ​​ടാ​​ണ് ഒ​​ന്നാ​​മ​​ത്. ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്‌​​കൂ​​ള്‍ പൂ​​വ​​ര​​ണി (65), ആ​​ര്‍​വി​​എം യു​​പി​​എ​​സ് രാ​​മ​​പു​​രം(53)​​എ​​ന്നി​​വ​​രാ​​ണ് യ​​ഥാ​​ക്ര​​മം ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.
സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ് വി​​ജ​​യി​​ക​​ള്‍​ക്ക് സ​​മ്മാ​​ന​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു.