സ്ത്രീ സുരക്ഷാ വിളംബര റാലിയും സമ്മേളനവും 27ന്
Tuesday, January 24, 2023 11:01 PM IST
വൈ​ക്കം: വൈ​ക്കം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റേ​യും ജ​ന​മൈ​ത്രി സ​മി​തി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷാ വി​ളം​ബ​ര റാ​ലി​യും സ​മ്മേ​ള​ന​വും 27ന് ​ന​ട​ക്കും.
27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വൈ​ക്കം ദേ​വ​സ്വം പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന സ്ത്രീ ​സു​ര​ക്ഷാ വി​ളം​ബ​ര റാ​ലി കോ​ട്ട​യം നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി സി.​ജോ​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് നാ​ലി​ന് വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കെ. ​കാ​ർ​ത്തി​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​ക്കം എ ​എ​സ് പി ​ന​കു​ൽ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ൺ രാ​ധി​കാ ശ്യാം, ​പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സോ​മ​ൻ പി​ള്ള, എ​സ് എ​ച്ച് ഒ ​കെ.​ജി കൃ​ഷ്ണ​ൻ പോ​റ്റി, ക്ഷേ​മ സു​ഭാ​ഷ്, ബി.​സി​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് സ്വ​യം പ്ര​തി​രോ​ധ​ത്തി​നാ​യി പ​രി​ശീ​ല​നം നേ​ടി​യ വ​നി​ത​ക​ളു​ടെ പ്ര​ക​ട​നം .