സെന്‍റ് ഷന്താള്‍സില്‍ വാര്‍ഷികം ഇന്ന്
Wednesday, January 25, 2023 12:01 AM IST
മാ​മ്മൂ​ട് : മാ​മ്മൂ​ട് സെ​ന്‍റ് ഷ​ന്താ​ള്‍സ് ഹൈ​സ്‌​കൂ​ളി​ന്‍റെ 101 - മ​ത് വാ​ര്‍ഷി​ക ആ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ലൂ​ര്‍ദ്ദ്മാ​താ പ​ള്ളി​യു​ടെ പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കും. സെ​ന്‍റ് തോ​മ​സ് പ്രോ​വി​ന്‍സ് മ​ദ​ര്‍ പ്രോ​വി​ന്‍ഷ്യാ​ള്‍ സി​സ്റ്റ​ര്‍ ലി​ല്ലി റോ​സ് ക​രോ​ട്ടു വേ​മ്പേ​നി​ക്ക​ല്‍ എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
അ​തി​രൂ​പ​ത കോ​ര്‍പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​മ​നോ​ജ് ക​റു​ക​യി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. എ​സ്ബി കോ​ള​ജ് മ​ല​യാ​ളം വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​ജോ​സ​ഫ് സ്‌​ക​റി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
അ​ധ്യാ​പ​ന​ത്തി​ല്‍നി​ന്നും വി​ര​മി​ക്കു​ന്ന സി​സ്റ്റ​ര്‍ ലീ​നാ ജോ​സ​ഫി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍കും. യോ​ഗ​ത്തി​ല്‍ ഹെ​ഡ് മാ​സ്റ്റ​ര്‍ എ​ന്‍.​സി. കു​ര്യ​ന്‍, മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ സോ​ഫി തെ​ര​സ്, എം.​ജെ. ലൂ​സി, മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍സി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. പ്ര​ദീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.