ഭ​ക്തിസാ​ന്ദ്ര​മാ​യി തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം: വി​ശു​ദ്ധ​നെ അ​നു​ധാ​വ​നം ചെ​യ്ത് ജ​ന​സ​ഹ​സ്ര​ങ്ങ​ൾ
Wednesday, January 25, 2023 10:16 PM IST
അ​തി​ര​മ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി. വ​ലി​യ പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ദ​ക്ഷി​ണം ചെ​റി​യ പ​ള്ളി​ക്ക് വ​ലം​വ​ച്ച് തി​രി​കെ​യെ​ത്തി വ​ലി​യ​പ​ള്ളി​യും ചു​റ്റി​യാ​ണ് സ​മാ​പി​ച്ച​ത്.

22 വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ സം​വ​ഹി​ക്ക​പ്പെ​ട്ടു. ഏ​റ്റ​വും മു​ന്നി​ൽ ഉ​ണ്ണി​യീ​ശോ​യു​ടെ​യും ഏ​റ്റ​വും പി​ന്നി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ. പൊ​ൻ - വെ​ള്ളി​ക്കു​രി​ശു​ക​ളും കൊ​ടി​ക​ളും മു​ത്തു​ക്കു​ട​ക​ളും ചു​രു​ട്ടി, ത​ഴ​ക്കു​ട, ആ​ല​വ​ട്ടം, വെ​ഞ്ചാ​മ​രം തു​ട​ങ്ങി​യ അ​ക​മ്പ​ടി​ക്കൂ​ട്ട​ങ്ങ​ളും ചെ​ണ്ട​മേ​ള​ങ്ങ​ളും ബാ​ൻ​ഡ് മേ​ള​ങ്ങ​ളും പ്ര​ദ​ക്ഷി​ണ​ത്തി​ന് അ​ക​മ്പ​ടി​യേ​കി.

വ​ലി​യ പ​ള്ളി​ക്കും ചെ​റി​യ പ​ള്ളി​ക്കു​മി​ട​യി​ൽ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ ന​ഗ​റി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി നി​ര​ന്ന നൂ​റു​ക​ണ​ക്കി​ന് മു​ത്തു​ക്കു​ട​ക​ൾ​ക്കു മ​ധ്യേ വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ അ​ണി​നി​ര​ന്ന മ​നോ​ഹ​ര ദൃ​ശ്യ​ത്തി​ന് ഭ​ക്ത​ജ​ന​സ​ഹ​സ്ര​ങ്ങ​ൾ സാ​ക്ഷ്യം വ​ഹി​ച്ചു.

വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​നു പി​ന്നി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ പ്രാ​ർ​ഥ​നാ​പൂ​ർ​വം നീ​ങ്ങി. ത​ളി​ർ​വെ​റ്റി​ല​യെ​റി​ഞ്ഞും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യും ഭ​ക്ത​ജ​ന​ങ്ങ​ൾ വി​ശു​ദ്ധ​നോ​ടു​ള്ള ആ​ദ​ര​വ​റി​യി​ച്ചു. 8.30ന് ​പ്ര​ശ​സ്ത​മാ​യ അ​തി​ര​മ്പു​ഴ വെ​ടി​ക്കെ​ട്ട് ആ​രം​ഭി​ച്ചു. 9.30 വ​രെ ഒ​രു മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ന​ട​ന്ന വെ​ടി​ക്കെ​ട്ട് ജ​നം ഹ​ർ​ഷാ​ര​വ​ത്തോ​ടെ ആ​സ്വ​ദി​ച്ചു.

ഇ​ന്ന് വൈ​കി​ട്ട് ഏ​ഴി​ന് നേ​ർ​ച്ച​വ​സ്തു​ക്ക​ളു​ടെ ലേ​ലം ന​ട​ക്കും. ഏ​ല​ക്കാ മാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​ർ​ച്ച​വ​സ്തു​ക്ക​ളു​ടെ ലേ​ലം കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടും. 27 മു​ത​ൽ 31 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 5.45 നും 7.30​നും 11നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും 6.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് എ​ട്ടാ​മി​ടം ആ​ച​ര​ണ​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.