കേ​​ര​​ള കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് സ​​ർ​​വീ​​സ് പെ​​ൻ​​ഷ​​നേ​​ഴ്സ് അ​​സോ. സ​​മ്മേ​​ള​​ന​​വും സെ​​മി​​നാ​​റും 28ന്
Wednesday, January 25, 2023 10:16 PM IST
കോ​​ട്ട​​യം: ര​​ജ​​ത ജൂ​​ബി​​ലി ആ​​ഘോ​​ഷി​​ക്കു​​ന്ന കേ​​ര​​ള കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് സ​​ർ​​വീ​​സ് പെ​​ൻ​​ഷ​​നേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ മ​​ധ്യ​​മേ​​ഖ​​ലാ സ​​മ്മേ​​ള​​ന​​വും സെ​​മി​​നാ​​റും 28ന് ​​രാ​​വി​​ലെ 10 മു​​ത​​ൽ കോ​​ട്ട​​യം ബ​​ഞ്ച​​മി​​ൻ ബെ​​യി​​ലി ഹാ​​ളി​​ൽ സം​​ഘ​​ടി​​പ്പി​​ക്കും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എം. ​​സു​​കു​​മാ​​ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജോ​​സ് കെ. ​​മാ​​ണി എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. എം​​എ​​ൽ​​എ​​മാ​​രാ​​യ മോ​​ൻ​​സ് ജോ​​സ​​ഫ്, സി.​​കെ. ആ​​ശ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മു​​ണ്ടൂ​​ർ രാ​​മ​​കൃ​​ഷ്ണ​​ൻ, കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ടി.​​ജെ. മാ​​ത്യു തെ​​ങ്ങും​​പ്ലാ​​ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
ബി.​​പി. പി​​ള്ള അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന സെ​​മി​​നാ​​ർ 11നു ​​തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജ​​യ​​മോ​​ഹ​​ന​​ൻ പി​​ള്ള, കെ.​​സി. കു​​ഞ്ഞി​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ, കെ.​​പി. ജോ​​ണ്‍, എ.​​കെ മാ​​ത്യു തു​​ട​​ങ്ങി​​യ​​വ​​രെ ആ​​ദ​​രി​​ക്കും.
ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ കെ.​​എം. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന സെ​​മി​​നാ​​റി​​ൽ പെ​​ൻ​​ഷ​​ൻ​​ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ ആ​​ർ. തി​​ല​​ക​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും, സ​​ഹ​​ക​​ര​​ണ വെ​​ൽ​​ഫെ​​യ​​ർ ബോ​​ർ​​ഡ് വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ആ​​ർ. സ​​ന​​ൽ​​കു​​മാ​​ർ, പെ​​ൻ​​ഷ​​ൻ ബോ​​ർ​​ഡ് അം​​ഗം പ്ര​​ഫ. ബേ​​ബി ഉ​​ഴ​​ത്തു​​വാ​​ൽ, കെ​​സി ഇ​​യു ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​ൻ.​​കെ. രാ​​മ​​ച​​ന്ദ്ര​​ൻ, കെ​​സി​​ഇ​​എ​​ഫ് സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് എം.​​ആ​​ർ. സാ​​ബു രാ​​ജ​​ൻ, കെ​​സി​​ഇ​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​നി​​ൽ, പി.​​എ​​ച്ച്. ക​​മാ​​ലു​​ദ്ദീ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ര​​ജ​​ത​​ജൂ​​ബി​​ലി സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ളം​​ബ​​ര​​ജാ​​ഥ​​യും സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.