കുടിവെള്ള വിതരണം
Thursday, January 26, 2023 12:02 AM IST
വെ​ള്ളൂ​ർ : വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന്‍റെ സ​മ​യ​ക്ര​മ​വും വാ​ൽ​വ് ഓ​പ്പ​റേ​ഷ​നും കൃ​ത്യ​മാ​യി ക്ര​മീ​ക​രി​ക്കു​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. നി​ല​വി​ൽ പൈ​പ്പ് ലൈ​നി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കും. ര​ണ്ടാം വാ​ർ​ഡി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പൈ​പ്പ് ലൈ​ൻ ഇ​ന്‍റ​ർ ക​ണ​ക്‌​ഷ​ൻ ഉ​ട​ൻ പൂ​ർ​ത്തി​ക​രി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കും. ഒ​ന്നാം വാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​യ പ​യ്യ​പ്പ​ള്ളി മ​ല​നി​ര​പ്പ് ഭാ​ഗ​ങ്ങ​ളി​ലെ ജ​ല​വി​ത​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വാ​ൽ​വ് ക്ര​മീ​ക​രി​ക്കും.
നി​ശ്ച​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് വി​വി​ധ ലൈ​നു​ക​ളി​ലെ ജ​ല​വി​ത​ര​ണം വാ​ർ​ഡ് മെം​ബ​ർ​മാ​രു​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തു​മെ​ന്നും അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പ​റ​ഞ്ഞു.