ല​ക്ഷ്യ​ബോ​ധം ജീ​വി​ത​വി​ജ​യ​ത്തി​ന് അ​നി​വാ​ര്യം: ജോ​സ് കെ. ​മാ​ണി എം​പി
Friday, January 27, 2023 10:17 PM IST
ഭ​ര​ണ​ങ്ങാ​നം: ല​ക്ഷ്യ​ബോ​ധം ജീ​വി​ത​വി​ജ​യ​ത്തി​ന് അ​ടി​സ്ഥാ​ന ഘ​ട​ക​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ലോ​ക​ത്തെ മാ​റ്റാ​നു​ള്ള ഏ​ക മാ​ര്‍​ഗം വി​ദ്യാ​ഭ്യാ​സ​മാ​ണെ​ന്നു സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു . വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ള്‍ ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​വി​ജ​യ​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക ഘ​ട​ക​മാ​ണെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു .
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ആ​ഗ​സ്റ്റി​ന്‍ തെ​രു​വ​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബ​ര്‍​കു​മാ​ന്‍​സ് കു​ന്നും​പു​റം ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം നി​ര്‍​വ​ഹി​ച്ചു .
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സ​ണ്ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ് തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​ത​യ്യി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​സ​ഫ് എ​ഴു​പ​റ​യി​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ജി ഏ​ബ്ര​ഹാം, സി​സ്റ്റ​ര്‍ ഷൈ​നി ജോ​സ​ഫ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ റാ​ണി​മോ​ള്‍ മാ​ത്യു, റോ​ബി​ന്‍ പോ​ള്‍, സോ​ബി​ച്ച​ന്‍ ചൊ​വ്വാ​റ്റു​കു​ന്നേ​ല്‍, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ലീ​നു കെ. ​ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു .
സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്ന ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഹി​ന്ദി അ​ധ്യാ​പി​ക ഡെ​യ്‌​സി മാ​ത്യു, മാ​ത്ത​മാ​റ്റി​ക്സ് അ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ലി​സി കെ. ​തോ​മ​സ് എ​സ്എ​ച്ച് എ​ന്നി​വ​ര്‍​ക്ക് സ​മ്മേ​ള​ന​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.