മാ​ലി​ന്യ​ക്കൂ​ന​ക​ൾ പൂ​ന്തോ​ട്ട​മാ​ക്കും
Friday, January 27, 2023 10:25 PM IST
മു​ണ്ട​ക്ക​യം: വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ണ്ട​ക്ക​യ​ത്ത് മാ​ലി​ന്യ​ക്കൂ​ന​ക​ൾ പൂ​ന്തോ​ട്ട​മാ​കും. മു​ണ്ട​ക്ക​യ​ത്തെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡ്, ഓ​ട്ടോ സ്റ്റാ​ൻ​ഡ് ഭാ​ഗ​ങ്ങ​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം​കു​റി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​ലീ​ഷ് ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​വി. അ​നി​ൽ​കു​മാ​ർ, ഷി​ജി ഷാ​ജി, ബി​ൻ​സി മാ​നു​വേ​ൽ, റെ​യ്ച്ച​ൽ, പ്ര​സ​ന്ന ഷി​ബു, ശു​ചി​ത്വ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ഹു​ൽ രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡ് ക​വാ​ട​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച ആ​ൽ​ത്ത​റ പൂ​ന്തോ​ട്ടം, ഡി​വൈ​ഡ​ർ പൂ​ന്തോ​ട്ടം എ​ന്നി​വ പ​രി​പാ​ലി​ക്കു​ന്ന ഓ​ട്ടോ​ത്തൊ​ഴി​ലാ​ളി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.
കാഞ്ഞിരപ്പള്ളിയിൽ
കാ​ഞ്ഞി​ര​പ്പ​ള്ളി: ന​വ​കേ​ര​ളം ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം കാ​മ്പ​യി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി.
‌ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​എ​ൻ. രാ​ജേ​ഷ്, ബി.​ആ​ർ. അ​ൻ​ഷാ​ദ്, ശ്യാ​മ​ള ഗം​ഗാ​ധ​ര​ൻ, വി.​പി. രാ​ജ​ൻ, ബി​ജു പ​ത്യാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളും സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ലെ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.
പൊ​തു​സ്ഥ​ല​ത്തെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത​തി​ന് പു​റ​മേ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വ്യാ​പാ​രി​ക​ളെ അ​ട​ക്കം മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി ബോ​ധ​വ​ത്ക​രി​ച്ചു.