മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പത്രി​​ക്കു മു​​ന്നി​​ൽ കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രെ വ​​ല​​ച്ച് കേ​​ബി​​ൾ​​ക്കു​​രു​​ക്കും
Saturday, January 28, 2023 11:46 PM IST
ഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യു​​ടെ മു​​ൻ​​വ​​ശ​​ത്തെ റോ​​ഡി​​ൽ കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ർ​​ക്കാ​​യി നി​​ർ​​മി​​ച്ചി​​ട്ടു​​ള്ള ന​​ട​​പ്പാ​​ത​​യി​​ൽ സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള വൈ​​ദ്യു​​തി പോ​​സ്റ്റി​​ൽ കേ​​ബി​​ൾ കു​​രു​​ക്ക്. കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ർ​​ക്ക് യാ​​ത്ര ചെ​​യ്യാ​​ൻ പ​​റ്റാ​​ത്ത​​വി​​ധ​​മാ​​ണു കേ​​ബി​​ളു​​ക​​ൾ കു​​രു​​ക്കു​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
വൈ​​ദ്യു​​തി പോ​​സ്റ്റ് ന​​ട​​പ്പാ​​ത​​യി​​ൽ​​നി​​ന്നു മാ​​റ്റി​​യി​​ല്ലെ​​ങ്കി​​ലും കേ​​ബി​​ൾ​​ക്കു​​രു​​ക്കെ​​ങ്കി​​ലും നീ​​ക്കം ചെ​​യ്യാ​​ൻ അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്നാ​​ണ് കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രും വ്യാ​​പാ​​രി​​ക​​ളും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

മൂന്നുനോന്പ് ആചരണം പ്രധാനമെന്നു സർക്കുലർ

​ച​ങ്ങ​നാ​ശേ​രി: സു​റി​യാ​നി സ​ഭ​ക​ളു​ടെ അ​ന​ന്യ പാ​ര​ന്പ​ര്യ​മാ​യ മൂ​ന്നു നോ​ന്പ് ആ​ച​ര​ണം പ്രാ​ധാ​ന്യ​ത്തോ​ടെ നി​ർ​വ​ഹി​ക്ക​ണ​മെ​ന്നു ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ സ​ർ​ക്കു​ല​ർ. 30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നോ​ന്പ് എ​ല്ലാ​വ​രും പ്രാ​ധാ​ന്യ​ത്തോ​ടെ നി​യോ​ഗം​വ​ച്ച് അ​നു​ഷ്ഠി​ക്ക​ണ​മെ​ന്നു സ​ർ​ക്കു​ല​ർ പ​റ​യു​ന്നു. കേ​ര​ള സ​ഭ​യു​ടെ​യും സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ​യും ന​വീ​ക​ര​ണം, സാ​മൂ​ഹ്യ​തി​ന്മ​ക​ളി​ൽ​നി​ന്നു മോ​ച​നം, അ​തി​രൂ​പ​ത ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ​യും അ​ജ​പാ​ല​ന​പ​ദ്ധ​തി​ക​ളു​ടെ​യും വി​ജ​യം, ഇ​ട​വ​ക​ക​ളി​ൽ ന​ട​ക്കു​ന്ന മി​ശി​ഹാ​നു​ഭ​വ ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യം എ​ന്നീ നി​യോ​ഗ​ങ്ങ​ളോ​ടെ നോ​ന്പ് അ​നു​ഷ്ഠി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​ർ ആ​ഹ്വാ​നം ചെ​യ്യു​ന്നു.