ഏ​ക്താ എ​ന്‍​സി​സി ഫെ​സ്റ്റ്: പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് നേ​വ​ല്‍ വി​ഭാ​ഗം ജേ​താ​ക്ക​ള്‍
Sunday, January 29, 2023 9:39 PM IST
പാ​ലാ: കോ​ട്ട​യം ബ​സേ​ലി​യോ​സ് കോ​ള​ജ് സം​ഘ​ടി​പ്പി​ച്ച അ​ഖി​ല കേ​ര​ള എ​ന്‍സിസി ഫെ​സ്റ്റ് ഏ​ക്താ 2023 ല്‍ ​പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വി​ജ​യി​ക​ളാ​യി.
16 കേ​ര​ളാ എ​ന്‍​സി​സി ബ​റ്റാ​ലി​യ​ന്‍ ക​മാ​ണ്ടി​ങ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ ദാ​മോ​ദ​ര​ന്‍ എ​ന്‍​സി​സി ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​ലാ​പ​ര​മാ​യും, കാ​യി​ക​പ​ര​മാ​യും ന​ട​ന്ന നി​ര​വ​ധി മ​ത്സ​ര​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ലാ​ണ് എ​ന്‍​സി​സി നാ​വി​ക വി​ഭാ​ഗ​ത്തി​ന്‍റെ വി​ജ​യം. ഏ​ക്താ എ​ന്‍​സി​സി ഫെ​സ്റ്റി​ല്‍ സീ​നി​യ​ര്‍ വി​ഭാ​ഗം മി​ക​ച്ച കേ​ഡ​റ്റായി നേ​വ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും വി​ശ്വ​ജി​ത്ത് വി​ജ​യി​യാ​യി. കൂ​ടാ​തെ ഗാ​ര്‍​ഡ് ഓ​ഫ് ഹോ​ണ​ര്‍ മ​ത്സ​ര​ത്തി​ലും സ്‌​പോ​ട്ട് ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ലും ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യാ​ണ് എ​ന്‍​സി​സി നേ​വ​ല്‍ വി​ഭാ​ഗം വി​ജ​യി​ക​ളാ​യ​ത്.
നി​ര​വ​ധി ആ​ര്‍​മി യൂ​ണി​റ്റു​ക​ളോ​ട് മ​ത്സ​രി​ച്ചു ചാ​മ്പ്യ​ന്‍​ഷി​പ് സ്വ​ന്ത​മാ​ക്കി​യ നേ​വ​ല്‍ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ക​ട​നം എ​ന്‍​സി​സി ഫെ​സ്റ്റി​ല്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. നേ​വ​ല്‍വിംഗ് കേ​ഡ​റ്റ് ക്യാ​പ്റ്റ​ന്‍ ശ്രീ​ജി​ത്ത് വി,​പെ​റ്റി ഓ​ഫീ​സ​ര്‍ കേ​ഡ​റ്റ് അ​ഭി​ജി​ത് പി ​അ​നി​ല്‍,ലീ​ഡിം​ഗ് കേ​ഡ​റ്റ് വി​ശ്വ​ജി​ത്ത് എ​ന്നി​വ​ര്‍ ഫെ​സ്റ്റി​ന് നേ​തൃ​ത്വം ന​ല്‍​കി. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ജ​യിം​സ് ജോ​ണ്‍ മം​ഗ​ല​ത്ത്,വൈ​സ് പ്രി​ന്‍​സി​പ്പൽമാ​രാ​യ ജോ​ജി അ​ല​ക്‌​സ്, സോ.​ഡേ​വി​സ് സേ​വ്യ​ര്‍, കേ​ാളജ് ബ​ര്‍​സാ​ര്‍ ഫാ ​മാ​ത്യൂ ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, നേ​വ​ല്‍വി​ംഗ് എഎ​ന്‍ഒ ​ഡോ. അ​നീ​ഷ് സി​റി​യ​ക് എ​ന്നി​വ​ര്‍ നേ​വ​ല്‍ വി​ഭാ​ഗം കേഡ​റ്റു​ക​ളെ അ​ഭി​ന​ന്ദി​ച്ചു.