പെ​രി​ങ്ങു​ളം സ്കൂ​ൾ വാ​ർ​ഷി​കം
Sunday, January 29, 2023 9:39 PM IST
പൂ​ഞ്ഞാ​ർ: പെ​രി​ങ്ങു​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​ക​വും പ്ര​തി​ഭാ​സം​ഗ​മ​വും സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന ഷീ​ല​മ്മ മാ​ത്യു, ബീ​ന ഏ​ബ്രാ​ഹം ഇ​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.
ഇ​ന്ന് 9.45 ന് ​കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​നം ധ്വ​നി യോ​ഗ​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ സോ​ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ അ​ലോ​ഷ്യ​സ് ഏ​ബ്ര​ഹാം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 ന് ​സ്കൂ​ൾ ഉ​പ​ജി​ല്ല, ജി​ല്ല സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് പ്ര​തി​ഭാ സം​ഗ​മം ന​ട​ക്കും. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പ്ലാ​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​പ്ര​മു​ഖ ഗാ​ന​ര​ച​യി​താ​വ് സാ​ജ​ൻ പെ​രി​ങ്ങു​ളം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ബി​ബി​ൻ മാ​ട​പ്പ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. നാ​ളെ സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ന​ട​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഫാ.​മാ​ത്യു പാ​റ​ത്തൊ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും ലാ​പ് ടോ​പ്പ് സ​മ​ർ​പ്പ​ണ​വും ന​ട​ത്തും. പാ​ലാ കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി ഫാ. ​ബ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന ഷീ​ല​മ്മ മാ​ത്യു, ബീ​ന ഏ​ബ്ര​ഹാം. എ​ന്നി​വ​രു​ടെ ഫോ​ട്ടോ അ​നാഛാ​ദ​നം പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു അ​ത്യാ​ലി​ൽ നി​ർ​വ​ഹി​ക്കും. ഹി​ന്ദി സാ​ഹി​ത്യ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക ഡോ. ​അ​നി​റ്റ് ജോ​സി​നെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും.