റോ​ഡു​സൈ​ഡി​ൽ ത​ള്ളി​യ മ​ണ്ണ് നീ​ക്കം ചെ​യ്യ​ണം
Sunday, January 29, 2023 10:43 PM IST
വാ​ഴൂ​ർ:​ ദേ​ശീ​യ​പാ​ത 183ൽ ​വാ​ഴൂ​ർ ഇ​ള​മ്പ​ള്ളി ക​വ​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി റോ​ഡു സൈ​ഡി​ൽ ത​ള്ളി​യ മ​ണ്ണ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ബ​സ് സ്റ്റോ​പ്പി​ൽ മാ​സ​ങ്ങ​ർ​ക്ക് മു​മ്പ് ത​ള്ളി​യ മ​ണ്ണ് മൂ​ലം ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നും ക​യ​റു​ന്ന​തി​നും വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കു​ന്ന​തി​നും മ​ൺ​കൂ​ന ത​ട​സ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ക​യ്യൂ​രി കോ​ള​നി​യി​ൽ താ​മ​സ​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യും കു​ട്ടി​യും ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങു​മ്പോ​ൾ മ​ൺ​തി​ട്ട​യി​ൽ ത​ട്ടി റോ​ഡി​ൽ വീ​ണു​വെ​ങ്കി​ലും ബ​സി​ന​ടി​യി​ൽ​പ്പെ​ടാ​തെ ത​ല​നാ​രി​യി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.​അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ റോ​ഡി​ൽ നി​ന്ന് മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.