പ്ര​ദ​ക്ഷി​ണ​ങ്ങ​ള്‍ ഇ​ന്ന് തി​രു​സ​ന്നി​ധി​യി​ലേ​ക്ക്
Sunday, January 29, 2023 11:49 PM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: നാ​​ലുദി​​ശ​​ക​​ളി​​ല്‍നി​​ന്നു​​ള്ള പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ള്‍ ഇ​​ന്ന് മു​​ത്തി​​യ​​മ്മ​​യു​​ടെ സ​​ന്നി​​ധി​​യി​​ല്‍ സം​​ഗ​​മി​​ക്കും. കു​​ര്യ​​നാ​​ട്, കോ​​ഴാ, പ​​ക​​ലോ​​മ​​റ്റം, തോ​​ട്ടു​​വ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നാ​​ണ് പ്ര​​ദ​​ക്ഷി​​ണം എ​​ത്തു​​ന്ന​​ത്. പ​​ക​​ലോ​​മ​​റ്റ​​ത്ത് അ​​ര്‍​ക്ക​​ദി​​യാ​​ക്കോ​​ന്മാ​​രു​​ടെ സ്മ​​ര​​ണ​​ക​​ളി​​ര​​മ്പു​​ന്ന ത​​റ​​വാ​​ട് പ​​ള്ളി​​യി​​ല്‍നി​​ന്നാ​​ണ് പ്ര​​ദ​​ക്ഷി​​ണം ആ​​രം​​ഭി​​ക്കു​​ന്ന​​ത്.
മാ​​ര്‍​ത്തോ​​മാ ശ്ലീ​​ഹാ​​യു​​ടെ തി​​രു​​സ്വ​​രൂ​​പ​​മാ​​ണ് പ​​ക​​ലോ​​മ​​റ്റ​​ത്തു​​നി​​ന്ന് സം​​വ​​ഹി​​ക്കു​​ന്ന​​ത്. കു​​ര്യ​​നാ​​ടു​നി​​ന്ന് വി​​ശു​​ദ്ധ കൊ​​ച്ചു​​ത്രേ​​സ്യാ​​യു​​ടേ​​യും കോ​​ഴാ​​യി​​ല്‍നി​​ന്ന് ഉ​​ണ്ണി​​യേ​​ശു​​വി​​ന്‍റെ​​യും തോ​​ട്ടു​​വാ​​യി​​ല്‍നി​​ന്ന് വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ​​യും തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ള്‍ സം​​വ​​ഹി​​ക്കു​​ന്ന പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ളാ​​ണ് പ​​ള്ളി​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. പ​​ള്ളി​​യി​​ല്‍നി​​ന്ന് കു​​റ​​വി​​ല​​ങ്ങാ​​ട് മു​​ത്തി​​യ​​മ്മ​​യു​​ടെ​​യും മാ​​ര്‍ യൗ​​സേ​​പ്പി​​ന്‍റെ​​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ​​യും മാ​​ര്‍ ഔ​​ഗേ​​ന്‍റെ​​യും തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ള്‍ സം​​വ​​ഹി​​ക്കും. തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ള്‍ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ല്‍ ചേ​​ര്‍​ക്കു​​ന്ന​​തി​​ലും സം​​വ​​ഹി​​ക്കു​​ന്ന​​തി​​ലു​​മൊ​​ക്കെ പ്ര​​ത്യേ​​ക ക്ര​​മ​​ങ്ങ​​ളു​​ണ്ട്. കാ​​ളി​​കാ​​വ് ക​​ര​​ക്കാ​​രാ​​ണ് തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ള്‍ സം​​വ​​ഹി​​ക്കു​​ന്ന​​ത്.
8.15ന് ​​ജൂ​​ബി​​ലി ക​​പ്പേ​​ള​​യി​​ല്‍ പ്ര​​ദ​​ക്ഷി​​ണ​​ങ്ങ​​ള്‍ സം​​ഗ​​മി​​ക്കും. വാ​​ദ്യ​​മേ​​ള​​ങ്ങ​​ളും കൊ​​ടി​​തോ​​ര​​ണ​​ളും ചേ​​ര്‍​ന്ന് വ​​ലി​​യ ആ​​ത്മീ​​യ ആ​​ഘോ​​ഷ​​ത്തി​​ല്‍ പ​​ങ്കു​​ചേ​​രാ​​ന്‍ ആ​​യി​​ര​​ങ്ങ​​ള്‍ എ​​ത്തു​​ന്ന​​തോ​​ടെ നാ​​ട് ഭക്തിസാ​​ഗ​​ര​​മാ​​യി മാ​​റും. തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി​​യ​​തി​​ന് പി​​ന്നാ​​ലെ പ്ര​​ദ​​ക്ഷി​​ണ​​വീ​​ഥി​​യു​​ടെ വെ​​ഞ്ച​​രി​​പ്പ് ന​​ട​​ത്തി. തി​​രു​​നാ​​ളി​​ല്‍ സേ​​വ​​നം ചെ​​യ്യു​​ന്ന​​വ​​ര്‍​ക്കാ​​യി പ്ര​​ത്യേ​​ക​​പ്രാ​​ര്‍​ഥ​​ന​​ക​​ളും ന​​ട​​ന്നു.