പ‍​ഴ​​യി​​ടം ഇ​​ട​​വ​​ക​​യ്ക്ക് ധ​​ന്യ​​മാ​​യ ശ​​താ​​ബ്ദി
Sunday, January 29, 2023 11:49 PM IST
പ​​ഴ​​യി​​ടം: നൂ​​റു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ന്പ് പ​​ഴ​​യി​​ട​​ത്ത് കു​​ടി​​യേ​​റി​​യ വി​​ശ്വാ​​സ സ​​മൂ​​ഹം അ​​വ​​രു​​ടെ ജീ​​വി​​ത​​പ്രാ​​രാ​​ബ്ദ​​ങ്ങ​​ളോ​​ടൊ​​പ്പം ത​​ന്നെ വി​​ശ്വാ​​സ​​തീ​​ക്‌ഷണ​​ത​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച് മു​​ന്നേ​​റാ​​ൻ കാ​​ണി​​ച്ച ജാ​​ഗ്ര​​ത​​യാ​​ണ് ശ​​താ​​ബ്ദി ജൂ​​ബി​​ലി​​യു​​ടെ വ​​ലി​​യ സ​​ന്തോ​​ഷ​​മെ​​ന്ന് ജ​​ല​​വി​​ഭ​​വ മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ. പ​​ഴ​​യി​​ടം സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് ഇ​​ട​​വ​​ക ശ​​താ​​ബ്ദി പൊ​​തു​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. ശ​​താ​​ബ്ദി സ്മാ​​ര​​ക ഭ​​വ​​ന സ​​മ​​ർ​​പ്പ​​ണ​​വും അ​​ദ്ദേ​​ഹം നി​​ർ​​വ​​ഹി​​ച്ചു.
പ​​ഴ​​യി​​ടം സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് ഇ​​ട​​വ​​ക​​യു​​ടെ ശ​​താ​​ബ്ദി അ​​ഭി​​മാ​​ന​​ക​​ര​​മാ​​യ നി​​മി​​ഷ​​മാ​​ണെ​​ന്ന് യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ പ​​റ​​ഞ്ഞു. ഒ​​രു ദേ​​വാ​​ല​​യം സ്ഥാ​​പി​​ത​​മാ​​കു​​ന്ന​​ത് ദൈ​​വ​​ത്തി​​ന്‍റെ കൃ​​പ​​വാ​​രം നി​​റ​​യു​​ന്ന​​തി​​ന്‍റെ അ​​ട​​യാ​​ള​​മാ​​ണ്. ഒ​​രു പ്ര​​കാ​​ശ​​ഗോ​​പു​​രം ത​​ന്നെ​​യാ​​ണ് ഈ ​​ദേ​​വാ​​ല​​യ​​മെ​​ന്നും മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഇ​​ട​​വ​​ക ഡ‍​യ​​റ​​ക്ട​​റി പ്ര​​കാ​​ശ​​ന​​വും മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ നി​​ർ​​വ​​ഹി​​ച്ചു.
ചീ​​ഫ് വി​​പ്പ് ഡോ.​​എ​​ൻ. ജ​​യ​​രാ​​ജ് ഇ​​ട​​വ​​ക ച​​രി​​ത്രം യു​​ട്യൂ​​ബ് പ്ര​​കാ​​ശ​​ന​​വും സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ എം​​എ​​ൽ​​എ ഇ​​ട​​വ​​ക വെ​​ബ്സൈ​​റ്റ് പ്ര​​കാ​​ശ​​ന​​വും വി​​കാ​​രി ജ​​ന​​റാ​​ൾ റ​​വ.​​ഡോ. ജോ​​സ​​ഫ് വെ​​ള്ള​​മ​​റ്റം ഉ​​പ​​ഹാ​​ര​​സ​​മ​​ർ​​ണ​​വും നി​​ർ​​വ​​ഹി​​ച്ചു. വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് പാ​​ല​​ത്തി​​ങ്ക​​ൽ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ജെ​​സി ഷാ​​ജ​​ൻ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ജെ​​യിം​​സ് പി. ​​സൈ​​മ​​ൺ, സി.​​ആ​​ർ. ശ്രീ​​കു​​മാ​​ർ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം എ​​മേ​​ഴ്സ​​ൺ ദേ​​വ​​സ്യ, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ എ.​​ആ​​ർ. രാ​​ജ​​പ്പ​​ൻ​​നാ​​യ​​ർ, മോ​​ളി മൈ​​ക്കി​​ൾ, എ​​സ്എ​​ച്ച് പ്രൊ​​വി​​ൻ​​ഷാ​​ൾ സി​​സ്റ്റ​​ർ മേ​​രി ഫി​​ലി​​പ്പ് എ​​സ്എ​​ച്ച്, പോ​​ൾ ആ​​ന്‍റ​​ണി തോ​​ന്പു​​ന്ന​​യി​​ൽ, തോ​​മ​​സ് വ​​ർ​​ഗീ​​സ് ഓ​​ണ​​യാ​​ത്തും​​കു​​ഴി​​യി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പ​​ഴ​​യി​​ടം ദേ​​വാ​​ല​​യ​​ത്തി​​ന് സ്ഥ​​ലം ന​​ൽ​​കി​​യ ചെ​​റു​​വ​​ള്ളി വ​​ട​​ക്കേ​​ട​​ത്ത് കു​​ടും​​ബാം​​ഗം വി.​​കെ. രാ​​ജ​​പ്പ​​ൻ നാ​​യ​​ർ, ദീ​​പി​​ക സ്പെ​​ഷ​​ൽ ക​​റ​​സ്പോ​​ണ്ട​​ന്‍റ് റെ​​ജി ജോ​​സ​​ഫ് പു​​ല്ലു​​തു​​രു​​ത്തി​​യി​​ൽ, അ​​ന്പ​​ത് വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ദേ​​വാ​​ല​​യ ഗാ​​ന​​ശു​​ശ്രൂ​​ഷ​​ക​​ൻ സി​​ബി മൈ​​ക്കി​​ൾ പ​​ള്ള​​പ്പു​​റ​​ത്തു​​ശേ​​രി, സി​​സ്റ്റ​​ർ ജോ​​സ​​ഫാ ക​​ക്ക​​ല്ലി​​ൽ എ​​സ്എ​​ച്ച് എ​​ന്നി​​വ​​രെ യോ​​ഗ​​ത്തി​​ൽ ആ​​ദ​​രി​​ച്ചു.