പു​ക​പ്പു​ര​യ്ക്കു തീ ​പി​ടി​ച്ച് 400 കി​ലോ റബർഷീ​റ്റ് ക​ത്തി​ന​ശി​ച്ചു
Sunday, January 29, 2023 11:49 PM IST
മൂ​ല​മ​റ്റം: പു​ക​പ്പു​ര​യ്ക്കു തീ​പി​ടി​ച്ചു 400 കി​ലോ റ​ബ​ർ ഷീ​റ്റ് ക​ത്തി​ന​ശി​ച്ചു. അ​റ​ക്കു​ളം മൈ​ലാ​ടി​യി​ൽ ത​ട്ടാം​പ​റ​ന്പി​ൽ റോ​ബി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള പു​ക​പ്പു​ര​യ്ക്കാ​ണു തീ ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
പു​ക​പ്പു​ര​യി​ൽ ഷീ​റ്റ് ഇ​ട്ട​ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ പ​ള്ളി​യി​ൽ പോ​യ സ​മ​യ​ത്താ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മൂ​ല​മ​റ്റ​ത്തു​നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വീ​ടി​നു തീ​പി​ടി​ച്ചി​ല്ല. ഭി​ത്തി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ​സി ത​ക​രാ​റി​ലാ​യി.
അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​കെ. അ​ബ്ദു​ൾ അ​സീ​സ്, ഗ്രേ​ഡ് എ​എ​സ്ടി​ഒ കെ.​എ​സ്. സ​ജി​കു​മാ​ർ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ പി.​ജി. സ​ജീ​വ്, ബി.​എ. അ​നീ​ഷ്, കെ. ​പ്ര​ശാ​ന്ത്, എം.​എ​ച്ച്. മു​ഹ​മ്മ​ദ് ക​ബീ​ർ, ജി​ജോ ഫി​ലി​പ്പ്, ജെ​യ്സ് സാം ​ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്താ​ണു തീ​യ​ണ​ച്ച​ത്.